/sathyam/media/post_attachments/7zC5txLHmujaeVRGH8JW.jpg)
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ വിദേശത്ത് നിന്നും അയച്ചയാളെ ചോദ്യം ചെയ്തു. വീഡിയോ കോള്‍ വഴിയാണ് സൗദി അറേബ്യയിലുള്ള അരുക്കുറ്റി സ്വദേശിയെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്തത്.
ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇരുവര്‍ക്കും സൗദിയിലുള്ള സുഹൃത്ത് അയച്ചു കൊടുത്തത്.പിന്നീട് വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.അതേസമയം ജോ ജോസഫാണ് ദൃശ്യങ്ങളിലുള്ളതെന്ന് സൗദിയിലുള്ള വ്യക്തി പറഞ്ഞിട്ടില്ല. എന്തെങ്കിലും സംശയം തോന്നുണ്ടോയെന്ന് മാത്രമാണ് ഇയാള്‍ ചോദിച്ചിരിക്കുന്നത്. ഇത് പൊലീസില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ജോ ജോസഫിനെതിരായ നീക്കമാണ് ലക്ഷ്യമെങ്കില്‍ എന്തുകൊണ്ട് പേര് പറഞ്ഞില്ലെന്നതും നിര്‍ണായകമാണ്.