299 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ എന്നെ സ്‌ക്രീനില്‍ കാണണ്ട; താന്‍ ബിഗ്‌സ്‌ക്രീന്‍ ഹീറോ, മറ്റ് ഭാഷകളില്‍ സഹനടനായി അഭിനയിക്കില്ലെന്നും ജോണ്‍ എബ്രഹാം

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

നടനെന്ന നിലയില്‍ ഒടിടി പ്ളാറ്റ്‌ഫോമിനോടല്ല മറിച്ച്‌ ബിഗ്‌സ്‌ക്രീനിനോടാണ് താത്പര്യമെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. സിനിമാ നിര്‍മാതാവെന്ന നിലയില്‍ മാത്രമാണ് ഒടിടി ഇഷ്ടമെന്നും താരം പറഞ്ഞു. ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Advertisment

'എനിക്ക് ഒടിടി പ്ളാറ്റ്‌ഫോമുകള്‍ ഇഷ്ടമാണ്. പക്ഷേ ഒരു സിനിമാ നിര്‍മാതാവെന്ന നിലയില്‍ മാത്രമാണ് ഇഷ്ടം. ഒടിടി പ്രേക്ഷകര്‍ക്ക് വേണ്ട തരത്തിലെ സിനിമകള്‍ നിര്‍മിക്കാനിഷ്ടമാണ്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ ബിഗ്‌സ്‌ക്രീനിനോടാണ് താത്പര്യം. എന്നെ 299 രൂപയ്ക്കോ 499 രൂപയ്ക്കോ സ്ക്രീനില്‍ കാണാന്‍ കഴിയില്ല. സിനിമ കണ്ടുകൊണ്ടിരിക്കുമ്ബോള്‍ പകുതിയ്ക്ക് വച്ച്‌ നിര്‍ത്തിപ്പോകുന്നതും എനിക്കിഷ്ടമില്ല. ഞാനൊരു ബിഗ്‌സ്‌ക്രീന്‍ ഹീറോയാണ്. അങ്ങനെത്തന്നെ തുടരാനാണിഷ്ടം'- ഇതായിരുന്നു ജോണ്‍ എബ്രഹാമിന്റെ വാക്കുകള്‍. മാത്രമല്ല ഹിന്ദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താന്‍ മറ്റ് ഭാഷകളിലെ ചിത്രങ്ങളില്‍ സഹനടനായി അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി.

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഏക് വില്ലണ്‍ റിട്ടേണ്‍സ് എന്നതാണ് ജോണ്‍ എബ്രഹാമിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജൂലായ് 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അര്‍ജുന്‍ കപൂര്‍, ദിശ പട്ടാനി, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Advertisment