കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ടെലിഫോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത അനൗൺസ്മെന്റ് അടിയന്തിരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പരാതി നൽകി

New Update

publive-image

കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ടെലിഫോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത അനൗൺസ്മെന്റ് അടിയന്തിരമായി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ പൊതുതാൽപര്യ പരാതി നൽകി.

Advertisment

അതാവശ്യ സാഹചര്യങ്ങളിൽ അടിയന്തിര സഹായത്തിന് ആരെയെങ്കിലും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കോവിഡ് അനൗൺസ്മെന്റിന്റെ പേരിൽ സമയം നഷ്ടപ്പെടുന്നത് പലർക്കും ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

തനിച്ചു താമസിക്കുന്ന വൃദ്ധജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരെയാണ് ഇത് ഏറ്റവും അപകടകരമായി ബാധിക്കുന്നത്.

ഏതെങ്കിലും അപകടത്തിലോ ആപത്തിലോ പെടുമ്പോൾ അടിയന്തരമായി ആരെയെങ്കിലും വിളിക്കുന്നതിനു പോലും ഫോണിലെ  കോവിഡ് അനൗൺസ്മെന്റ് തടസ്സമാവുന്നു.

രണ്ടു മിനുട്ട് മുതൽ മൂന്ന് മിനുട്ടു വരെ പലപ്പോഴും കോവിഡ് അനൗൺസ്മെന്റിന്റെ പേരിൽ നഷ്ടപ്പെടുന്നുണ്ട്. ചില അടിയന്തിര ഘട്ടങ്ങളിൽ അത്രയും സമയം പോലും വളരെ വിലപ്പെട്ടതാണ്.

കോവിഡ് മഹാമാരി ഒരു യാഥാർഥ്യമാണെന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എല്ലാവർക്കും ഉത്തമബോധ്യവുമുണ്ട്.

ഈ സാഹചര്യത്തിൽ ഫോണിലൂടെയുള്ള നിർബന്ധിത മുന്നറിയിപ്പ് തീർത്തും അനാവശ്യമാണ്. മാത്രമല്ല, കോവിഡ് മൂലം വലിയൊരു ശതമാനം ആളുകൾ, പ്രത്യേകിച്ചു പ്രായമായവരും രോഗികളും, പുറത്തിറങ്ങാതെ താമസസ്ഥലങ്ങളിൽ തന്നെ കഴിയുകയാണ്.

സാമൂഹിക ബന്ധങ്ങൾക്കും ആശയവിനിമയത്തിനും ഫോൺ മാത്രമാണ് അവരുടെ പക്കലുള്ള ഉപാധി. ദീർഘനേരം അനൗൺസ്മെന്റ്  കേട്ടുകൊണ്ട് ഫോൺ കയ്യിൽ പിടിച്ചിരിക്കാനുള്ള ബുദ്ധിമുട്ടു മൂലം ഫോൺവിളികൾ ഒഴിവാക്കാൻ പോലും പലരും നിർബന്ധിതരാകുന്നു.

ഫോണിലൂടെ അത്യാവശ്യ സേവനങ്ങൾ തേടാൻ പോലും പലർക്കും കഴിയാത്ത സ്ഥിതിയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ഈ സാഹചര്യത്തിൽ, ഫോൺ കോളുകൾക്കു മുൻപായി കോവിഡ് അനൗൺസ്മെന്റ് കേൾപ്പിക്കുന്നതിൽ നിന്ന് ബിഎസ്എൻഎല്ലിനെയും മറ്റ് മൊബൈൽ ഫോൺ കമ്പനികളെയും അടിയന്തിരമായി വിലക്കാൻ ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം - സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ജോൺ ഡാനിയൽ പറഞ്ഞു.

john daniel
Advertisment