/sathyam/media/post_attachments/zOPYS88Pdb3qDvx0XcQj.jpg)
പാലക്കാട്: മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ആദ്യമായി മലയാളത്തിന് നേടിക്കൊടുത്ത, മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചു 18 വയസ്സിനും 50 വയസിനും ഇടയിൽ പ്രായമുള്ള ഗായകർക്കായി "മ്യൂസിക് ഡയറക്ടർ ജോൺസൺ ഫൗണ്ടേഷ"ൻ്റെ ആഭിമുഖ്യത്തിൽ ജോൺസൺ മാസ്റ്റരുടെ ചലച്ചിത്ര ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയ അഖില കേരള ഓൺലൈൻ സംഗീത മത്സരം രണ്ടു റൗണ്ടുകളായി നടത്തുന്നു.
മത്സരാർത്ഥികൾ പ്രാഥമിക റൗണ്ടിൽ ജോൺസൺ മാസ്റ്ററുടെ ഒരു സിനിമാ ഗാനം മാത്രം ആലപിച്ച് താഴെ പറയുന്ന നമ്പറിലേക്ക് അയ്ച്ചു കൊടുക്കുക. പ്രാഥമിക റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് രണ്ടാം റൗണ്ട് മത്സരം നടത്തുന്നതാണു്. അന്തിമ വിജയികൾക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 10000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാന തുകയും സെർട്ടിഫിക്കറ്റും നൽകുന്നതാണ്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ആഗസ്ത് 4 മുതൽ 7 വരെയാണ് നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി 9349820992 എന്ന നമ്പറിൽ ബന്ധപ്പെടുക