ദമ്മാം . ദമ്മാമിലെ മുഖ്യധാരാ സംഘടനകളായ ഓ ഐ സി സി , കെ എം സി സി , നവോദയ , നവ യുഗം എന്നിവയുടെ സംയുക്ത വേദിയായ എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറത്തിന്റെ നേതൃത്വ ത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കൻ പ്രവിശ്യയിലെ മലയാളി സംഘട നകളെ പങ്കെടു പ്പിച്ചുകൊണ്ട് സംയുക്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു ,
/sathyam/media/post_attachments/jAW0K1ieVPtBtuikQK6v.jpg)
പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനകൾ , വിവിധ പ്രാദേശിക കൂട്ടായ്മകൾ , കായിക -കലാ സംഘടനകൾ , വിവിധ മത സംഘടനകൾ, മാദ്ധ്യമ പ്രതിനിധികൾ , സാമൂഹിക പ്രവർത്തകർ . പൗര പ്രമുഖന്മാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംയുക്ത യോഗം ചേരു ന്നത് , ചൊവ്വാഴ്ച വൈകുന്നേരം ഏഴരമണിക്കു ദമ്മാം ബദർ അൽറാബി ഓഡിറ്റോറി യത്തിൽ ചേരുന്ന യോഗം ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറം നേതാക്കൾ അറിയിച്ചു .
ദമ്മാമിൽ ചേർന്ന ജോയിന്റ് ഫോറം ഭാരവാഹികളുടെ യോഗത്തിൽ ബിജു കല്ലുമല, മുഹമ്മദ് കുട്ടി , ആലിക്കുട്ടി ഒളവട്ടൂർ ,പവനൻ കെ പി , ഇ എം കബീർ , ഹനീഫ് റാവുത്തർ , ഷാജി മതിലകം , എം എ വാഹിദ് ,മാമു നിസാർ , ബഷീർ വരോട് , സാജൻ കണിയാപുരം .എന്നിവർ സംബന്ധിച്ചു .
വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് എല്ലാ സഘടനകളും പങ്കെടുക്കണമെന്ന് നേതാക്കൾ സംയുക്തമായി ആവശ്യപ്പെട്ടു .എക്സ്പാട്രിയേറ്റ് ജോയിന്റ് ഫോറത്തിനുവേണ്ടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us