Advertisment

കേരള ബജറ്റ് പ്രവാസികളെ നിരാശപ്പെടുത്തുന്നത്. പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 120 കോടി ചെലവഴിച്ചുവെന്നത് അതിശയിപ്പിക്കുന്നു - എംപിസിസി സെക്രട്ടറി ജോജോ തോമസ്

New Update

publive-image

Advertisment

മുംബൈ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബജറ്റ് എന്നതിനപ്പുറം പ്രവാസികൾക്ക് ഒരുനേട്ടവും കേരള ബജറ്റുകൊണ്ട് ഉണ്ടായിട്ടില്ലെന്ന് മഹാരാഷ്ട്ര എംപിസിസി സെക്രട്ടറി ജോജോ തോമസ് വിമർശിച്ചു.

പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 120 കോടി ചെലവഴിച്ചുവെന്നത് അതിശയിപ്പിക്കുന്നു. കോവിഡ് കാലത്തുപോലും മറുനാടൻ, പ്രവാസി മലയാളികളുടെ യാത്രയ്ക്കു പോലും പണം ചെലവഴിക്കാതെ അടിയന്തരഘട്ടത്തിൽപ്പോലും പ്രവസികളെ മറന്ന സർക്കാരാണിത്.

പ്രവാസി, മറുനാടൻ മലയാളികൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ലോക കേരള സഭ വിളിച്ചുചേർക്കാൻ മാത്രമാണ് സർക്കാരിന് താത്‌പര്യം. അതിനുവേണ്ടിയാണ് പ്രവാസി തൊഴിൽ പദ്ധതി നടപ്പാക്കി 2021 അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചുചേർക്കും എന്ന് ധനമന്ത്രി പറഞ്ഞത്.

ഏകോപിത പ്രവാസി തൊഴിൽപദ്ധതിക്ക് 100 കോടി രൂപ വകയിരുത്തുമെന്നും സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടിയും എന്നൊക്കെ പറഞ്ഞ് പ്രവാസികളുടെ കണ്ണിൽ മുൻ വർഷങ്ങളിലേതുപോലെ പൊടിയിടൽ മത്രമാണ് നടത്തിയിട്ടുള്ളത്. 2020-ലെ പ്രഖ്യാപനങ്ങൾ നടപ്പാക്കിയിട്ടില്ല.

10,000 നഴ്സുമാർക്ക് വിദേശജോലി ലഭ്യമാക്കാൻ ക്രാഷ് ഫിനിഷിങ് കോഴ്സ് ആരംഭിക്കുന്നതിനായി അഞ്ചു കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ മാറ്റിവെച്ചത്. എത്ര നഴ്‌സുമാർക്ക് ജോലി കൊടുത്തുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ വയോജകർക്ക് കെയർ ഹോം പദ്ധതിയും ഗാർഡൻ ഓഫ് ലൈഫ് കഴിഞ്ഞ ബജറ്റിൽ മന്ത്രി പ്രഖ്യാപിക്കുകയും വിദേശത്തു ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കെയർ ഹോമിൽ സർക്കാർ ഉറപ്പുവരുത്തുമെന്നും വാഗ്ദാനവും ചെയ്തിതിരുന്നുവെങ്കിലും നടപ്പായില്ല.

mumbai news
Advertisment