മുംബൈയിൽ ജനുവരി 25 ന് നടക്കുന്ന കർഷക പ്രതിഷേധത്തെ കോൺഗ്രസ് പിന്തുണയ്ക്കും – എംപിസിസി സെക്രട്ടറി ജോജോ തോമസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 22, 2021

ഡല്‍ഹി: കർഷക സംഘടനകളും എൻ‌ജി‌ഒ സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന കർഷക സമരത്തിന് കോൺഗ്രസ്സ് പാർട്ടി പിന്തുണ നൽകി. ജനുവരി 25 ന് ആസാദ് മൈതാനത്ത് നിന്ന് രാജ്ഭവനിലേക്കുള്ള ലോംഗ് മാർച്ചിൽ കോൺഗ്രസ് നേതാക്കളും, മന്ത്രിമാരും, കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രവർത്തകരും പങ്കെടുക്കും.

കർഷകർക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച്, കോൺഗ്രസ് രാജ്യമെമ്പാടും സമരങ്ങൾ നടത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും വിവിധ പ്രദേശത്ത് നടത്തിയ കർഷക സമരങ്ങൾക്കും കേന്ദ്ര സർക്കാർ പാസാക്കിയ ഈ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പോരാടാൻ കോൺഗ്രസ് പാർട്ടി പതിനായിരങ്ങളുമായി തെരുവിലിറങ്ങിയിട്ടുണ്ടന്ന് മഹാരാഷ്ട്രട്ര സംസ്ഥാന സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ അടിച്ചമർത്തൽ നിയമങ്ങൾ മഹാവികാസ് അഘാടി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കില്ല. കഴിഞ്ഞ രണ്ട് മാസമായി ഡൽഹി അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ ഈ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ട് അവർക്ക് വൻ പിന്തുണയുമായി നൂറുകണക്കിന് പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്.

×