ജോജുവിനൊപ്പം താരത്തിന്റെ അപരനും; വീഡിയോ കാണാം

ഫിലിം ഡസ്ക്
Thursday, May 9, 2019

നായകനായും സഹനടനായും വില്ലനായും എല്ലാം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്. ജോസഫ്‌ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരങ്ങളുടെ ലിസ്റ്റില്‍ ജോജു ഇടപിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താരത്തെ ഞെട്ടിച്ച ഒരു സര്‍പ്രൈസാണ് വൈറലായിരിക്കുന്നത്. 360 ഡിഗ്രി എന്ന സിനിമാ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ അപരനെ കണ്ട് ജോജു അമ്പരന്നത്. ക്യാംപിലെ മെമ്പര്‍ ആയ ഷംനാസ് ആണ് ജോസഫ് എന്ന കഥാപാത്രമായി ജോജുവിന് മുന്നിലേക്കെത്തിയത്.

×