എങ്ങാനും താലി കെട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തലയിലാവുമോ എന്ന് കരുതിക്കാണും, വിനീതിനെക്കുറിച്ച് ജോമോള്‍

author-image
Charlie
Updated On
New Update

publive-image

വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ നടിയുടെ തുടക്കം തന്നെ എംടി വാസുദേവന്‍ നായര്‍ – ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളിലൂടെയാണ്. ആദ്യം ചെയ്തത് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം. ഇപ്പോഴിതാ ആ സിനിമയില്‍ അഭിനയിക്കുന്ന കാലത്തെ രസകരമായ അനുഭവങ്ങള്‍ റെഡ് കാര്‍പെറ്റ് ഷോയില്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍.

Advertisment

വടക്കന്‍ വീരഗാഥയില്‍ വിനീത് കുമാറിനെ കല്യാണം കഴിക്കുന്ന രംഗമുണ്ട്. എന്റെ വീട്ടുകാരെല്ലാം പറയും, ആ രംഗത്ത് ഞാന്‍ മാത്രമായിരുന്നു അഭിനയിച്ചത്, മറ്റെല്ലാവരും നാച്വറലായി നില്‍ക്കുകയായിരുന്നുവെന്ന്. വിനീതിന് ഭയങ്കര പേടിയായിരുന്നു. എങ്ങാനും താലി കെട്ടിക്കഴിഞ്ഞാല്‍ ഞാന്‍ തലയിലാവുമോ എന്ന് കരുതിക്കാണും. പിന്നീട് എന്നെ കാണുമ്പോള്‍ ഒഴിഞ്ഞു മാറുമായിരുന്നു. സമീപകാലത്ത് കണ്ടപ്പോഴാണ് വിനീത് പറഞ്ഞത് എനിക്ക് നിന്നെ ഭയങ്കര പേടിയായിരുന്നുവെന്ന്.

ജാനകി കുട്ടി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തും അതിന്റെ വലുപ്പമൊന്നും എനിക്ക് അറിയില്ലായിരുന്നു. എംടി സാറിനും ഹരിഹരന്‍ സാറിനും ഒപ്പം തുടര്‍ച്ചയായി രണ്ട് സിനിമകളൊക്കെ ചെയ്യാന്‍ പറ്റുക എന്നാല്‍ അതിലും വലിയ ഭാഗ്യമില്ല. ആ സിനിമയിലെ അഭിനയത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡ് ഉണ്ടായിരുന്നു, ജൂറി പരമാര്‍ശം. ആ പുരസ്‌കാരത്തിന്റെ മഹത്വം അറിയാനുള്ള ബുദ്ധി പോലും അന്ന് ഉണ്ടായിരുന്നില്ല. നടി കൂട്ടിച്ചേര്‍ത്തു.

Advertisment