മീനച്ചിലിൽ കേരളാ കോൺഗ്രസ്സ് (എം) പിണക്കം മാറ്റി ഇണക്കത്തോടെ ജോസ് കെ മാണിക്ക് ഒപ്പം

ന്യൂസ് ബ്യൂറോ, പാലാ
Thursday, October 29, 2020

പാലാ: പിണക്കം മാറ്റി ഇണക്കത്തോടെ മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ കേ .കോൺ.(എം) വിമത വിഭാഗം പഞ്ചായത്ത് മെമ്പർമാരും നേതാക്കളും പ്രവർത്തകരും ജോസ്.കെ.മാണിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഒരു വിഭാഗം മാറി നിന്ന് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മീനച്ചിൽ പഞ്ചായത്തിൽ കേ കോൺ. (എം) ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു.

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയി ഈറ്റത്തോട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മുൻ പ്രസിഡണ്ട് റെനി ബിജോയ്, സാജോ പൂവത്താനി ,ജാൻ സി ഷാജിഎന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളും പ്രവർത്തകരും അനുഭാവികളും ജോസ്. കെ. മാണിയുടെ നേതൃത്വത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.

അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മത്സരിക്കുവാൻ തീരുമാനിച്ച കുവിവിധ സമയങ്ങളിൽ പാർട്ടി വിട്ടവരെയും തിരികെ എത്തിക്കുമെന്ന് അവർ അറിയിച്ചു.

പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് എന്നിവർ നേതൃത്വം നല്കി

×