ഉമ്മന്‍ചാണ്ടി രാഷ്ട്രീയത്തിലെ അത്ഭുതം: ജോസ് കെ. മാണി

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുതമാണ് ഉമ്മന്‍ചാണ്ടി സാറെന്ന് ജോസ് കെ. മാണി എം.പി. ഒരു നിയമനിര്‍മ്മാണസഭയിലെ അഞ്ച് പതിറ്റാണ്ടുകള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കുക എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തന്നെ അത്യപൂര്‍വ്വ നേട്ടങ്ങളില്‍ ഒന്നാണ്.

Advertisment

വിരലില്‍ എണ്ണാവുന്ന ചില പേരുകള്‍ മാത്രമാണ് മുന്‍പ് ഈ നേട്ടത്തിനര്‍ഹരായത്. ഇന്നിപ്പോള്‍ കെ. എം മാണി സാറിന് ശേഷം കേരള നിയമസഭയില്‍ ഈ വലിയ നേട്ടത്തിലെത്തി നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍.

രാഷ്ട്രീയത്തിന് ഉപരിയായുള്ള ഒരു സൗഹൃദം കെ.എം മാണി സാറും, ഉമ്മന്‍ചാണ്ടി സാറും കാത്തുസൂക്ഷിച്ചിരുന്നു. എന്നും പരസ്പര ബഹുമാനത്തോടെ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. രാഷ്ട്രീയത്തിലെ സൗമ്യ ജനകീയ മുഖമായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കോട്ടയം ലോക്‌സഭാ മെമ്പര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നൂനതങ്ങളായ പല പദ്ധതികളും നടപ്പിലാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.

oommen chandy jos k mani
Advertisment