New Update
/sathyam/media/post_attachments/JiociTyYBdx0bW9ntpKt.jpg)
പാലാ: വികസനം എന്നത് ഭാവിയെ ലക്ഷ്യമാക്കിയാണ് വേണ്ടതെന്നു പാലാ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. വിവിധ സ്ഥലങ്ങളിൽ നടന്ന മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Advertisment
കുറവിലങ്ങാട് സയൻസ് സിറ്റി, പാലാ വലവൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, പാലാ മുത്തോലിയിലെ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അക്ഷരാർത്ഥത്തിൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്കു ഭാവി പ്രതീക്ഷ നൽകുന്നതാണ്. ഒരു വിദ്യാർത്ഥി പഠിച്ചു രക്ഷപെട്ടാൽ നാട് തന്നെയാണ് രക്ഷപെടുന്നത്. ഇത്തരത്തിൽ ഓരോ നാടിനെയും രക്ഷപെടുത്താൻ സാധിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. വിദ്യാഭ്യാസം തന്നെയാണ് ഭാവിയെ ലക്ഷ്യമിട്ടുള്ള വികസനമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us