പാലാ:നിയോജക മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന വാത്സല്യമാണ് വികസനത്തിന്റെ അടിത്തറയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി.
/sathyam/media/post_attachments/LVyCO2RyoHf16ixBBzyW.jpg)
പത്തു വർഷത്തോളം എന്നെ വളർത്തിയത് അതത് മണ്ഡലങ്ങളിലെ ജനങ്ങൾ നൽകിയ സ്‌നേഹം തന്നെയാണ്. വികസനം പകരം നൽകിയാൽ നാട് ഏതൊരു ജനപ്രതിനിധിയെയും സ്‌നേഹിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മണ്ഡലങ്ങളിൽ നടന്ന കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി.
ഓരോ പ്രദേശത്തെയും തിരഞ്ഞെടുപ്പു കൺവെൻഷനിൽ അനുഭപ്പെട്ട സ്ത്രീ സാന്നിധ്യം തന്നെ ഏറെ സന്തോഷിപ്പിക്കുന്നു. മണ്ഡലത്തിലെ പഞ്ചായത്തുകളിലെ ജനങ്ങൾ നൽകിയ വാത്സല്യമാണ് കഴിഞ്ഞ പത്ത് വർഷമായി പാലാ മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ. കഴിഞ്ഞ എട്ട് വർഷം കൊണ്ട് 250 കോടി രൂപയുടെ റോഡ് ഫണ്ട് അനുവദിപ്പിക്കുകയും റോഡ് വികസനം സാധ്യമാക്കുകയും ചെയ്തു.
പാലയെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റിയതിനോടൊപ്പം പാസ്‌പോർട്ട് ഓഫീസ്, റെയിൽവേ കൗണ്ടർ തുടങ്ങിയവ കൂടി പാലയിലേക്കെത്തിക്കാൻ ഒരു പാർലമെന്റ് പ്രധിനിധി എന്ന നിലയിൽ തനിക്ക് സാധിച്ചു. ജന വികാരം മനസിലാക്കിയുള്ള വികസന പ്രവർത്തനങ്ങൾ നടത്താൻ ഇടത് സർക്കാരിന് സാധിച്ചതായും ജോസ് കെ മാണി പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകൾ എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാട്, ആർ ജെ ഡി പാലാ നിയോജക മണ്ഡലം പ്രഡിഡന്റ് പീറ്റർ പന്തലാനി, സി പി ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി കെ സന്തോഷ് കുമാർ എന്നിവർ വിവിധ മണ്ഡലങ്ങളിൽ നടന്ന കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us