/sathyam/media/post_attachments/EvHrnyh7T7HZMhpqVTzW.jpg)
പാലാ: വീടുകളിലൂടെ ജനമനസുകളിലേയ്ക്കിറങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി ഇടതു മുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണി പ്രചാരണ രംഗത്ത് സജീവമായതോടെ മണ്ഡലത്തിലെ മുക്കുംമൂലയിലും രണ്ടില മാത്രമായി.
രണ്ടിലയെന്നത് നാടിന്റെ വികാരമാണെന്നു തിരിച്ചറിയുന്ന സ്വീകരണമാണ് ഓരോ വേദിയിലും ജോസ് കെ.മാണിയ്ക്കു ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വള്ളപ്പാടുകൾ മുന്നിലെത്തിയ ജോസ് കെ.മാണിയും ഇടതു മുന്നണിയും വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
പദയാത്രകളും, കുടുംബ സമഗവും ആദ്യ ഘട്ട മണ്ഡലം കൺവൻഷനും പൂർത്തിയാക്കിയ സ്ഥാനാർത്ഥി രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഭവന്ദസന്ദർശനങ്ങളും കുടുംബയോഗങ്ങളുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ പ്രചാരണത്തിന്റെ ഭാഗമായി സജീകരിച്ചിരിക്കുന്നത്.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ എത്തും. 23 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ മണ്ഡലത്തിൽ എത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us