ജോസ്.കെ.മാണിയുടെ അഭ്യർത്ഥന ഫലം കണ്ടു: റബ്ബർ മേഖലയിലെ സാമ​ഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവ്; മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞ് ജോസ് കെ മാണി

New Update

കോട്ടയം: റബ്ബർ കർഷകർക്കുവേണ്ടിയുള്ള ജോസ്.കെ.മാണിയുടെ അഭ്യർത്ഥന ഫലം കണ്ടു. റബ്ബർ മേഖലയിലെ സാമ​ഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവായി. സർക്കാരിന്റെ ഈ നടപടിയിൽ മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞ് ജോസ് കെ മാണി രം​ഗത്തെത്തി.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ബഹു. മുഖ്യമന്ത്രിക്ക് നന്ദി

Advertisment

മഴക്കാലത്ത് റബർ വെട്ടാൻ ഉപയോഗിക്കുന്ന റയിൻഗാർഡുകളും മറ്റുപകരണങ്ങളും വിൽക്കുന്ന കടകൾ ലോക്ക്ഡൗൺ സമയത്ത് തുറക്കണമെന്ന കേരള കോൺഗ്രസ് എമ്മിൻ്റെ ആവശ്യം അംഗീകരിച്ച ബഹു. മുഖ്യമന്ത്രിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനും നന്ദി പറയുന്നു.

സംസ്ഥാനത്ത് ഇത്തരം കടകൾ നിലവിൽ അടഞ്ഞുകിടക്കുകയാണ്. ഇത് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമയി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ്സ് (എം) ആവശ്യപ്പെട്ടിരുന്നു.

തോട്ടങ്ങളിൽ റബർ ലാറ്റക്‌സ് ശേഖരിച്ച് സൂക്ഷിക്കുന്ന ബാരലുകൾ അതിന്റെ വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനുള്ള യാത്രാനുമതി നൽകണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 406/2021 നമ്പറായി കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.രാവിലെ 7 മുതൽ 11 വരെ ഇത്തരം കടകൾ തുറക്കാമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. കാർഷിക മേഖലക്കും കർഷകർക്കും ഈ ഉത്തരവ് തീർത്തും ആശ്വാസകരമാണ്. Thanks

https://www.facebook.com/josek.mani/photos/pcb.2012256362247838/2012256308914510/

Advertisment