കര്‍ഷകര്‍ക്ക് കൈത്താങ്ങായ ബജറ്റ് – ജോസ് കെ മാണി

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 15, 2021

കോട്ടയം: കര്‍ഷകര്‍ക്ക് കൈത്താങ്ങായ ബജറ്റാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്ന നിരവധി നിര്‍ദേശങ്ങള്‍ ഈ ബജറ്റിലുണ്ട്.

റബറിന്റെ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ എല്ലാം കര്‍ഷകര്‍ക്ക് കൈത്താങ്ങാകും. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആശ്വസമേകാന്‍ മാണി സാര്‍ ആവിഷ്‌കരിച്ച റബര്‍ വിലസ്ഥിരതാ പദ്ധതി 150 രൂപയില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്നത് കേരളാ കോണ്‍ഗ്രസ്സ് (എം) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനവും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ്. കേരളത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കായി എല്ലാ മേഖലകള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള ഒരു ക്ഷേമ ബജറ്റാണ് ഇടതുസര്‍ക്കാര്‍ അവതരിപ്പിച്ചെതെന്നും ജോസ് കെ.മാണി പറഞ്ഞു.

×