ജോസ്.കെ.മാണിയ്ക്ക് പിന്തുണയുമായി കലാകാരന്മാർ

New Update

publive-image

പാലാ:എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിയുടെ വിജയത്തിനായി കലാകാരന്മാർ പാലായിൽ ഒത്തുകൂടി. സമ്മേളനത്തോട് അനുബന്ധിച്ച് കലാപരിപാടികളും അവതരിപ്പിച്ചു.സ്ഥാനാർത്ഥി ജോസ്.കെ.മാണിയും പങ്കെടുത്തു.

Advertisment

എൻ.സി.പി.ദേശീയ കലാ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജോർജ് രാമച്ചനാട്ട് അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം ഗായത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു.ബെന്നി മൈലാടൂർ ,ജോസുകുട്ടി പൂവേലി, ഐഷാജഗദീഷ്, ഷാജി ചെമ്പുളായിൽ, ബൈജു കൊല്ലംപറമ്പിൽ ബിജു മൂന്നാനപ്പിള്ളി ബേബി പൊൻമല കുന്നേൽ, സുരേഷ് കൃഷ്ണ, വിമൽ ഇടുക്കി, ജോസ് കുന്നുംപുറം, വി.കെ.ശശീന്ദ്രൻ ,ജോർജ് തെങ്ങ നാൽ, രതീഷ് വിളിക്കാട്ടിൽ, ബേബി വലിയ കുന്നത്ത്, അഡ്വ.ബേബി ഊരകത്ത്, സതീഷ്മണർകാട്ട്, ഷാജി പന്തപ്ലാക്കൽ, സതീഷ് കല്ലക്കുളം എന്നിവർ പ്രസംഗിച്ചു.

Advertisment