/sathyam/media/post_attachments/4CmGLmB2MYFnWjC86yIV.jpg)
പാലാ:സാധാരണക്കാരും കുടുംബങ്ങളും ജോലിയില്ലാതെ വലഞ്ഞ കൊവിഡ് കാലത്ത് നാടിനെപ്പട്ടിണിക്കിടാത്ത സർക്കാരിനുള്ള വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ രേഖപ്പെടുത്തുന്നതെന്നു പാലാ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് പ്രവർത്തകൻ എന്ന നിലയിൽ ഓരോ വീട്ടിലും ധൈര്യമായി കയറിയെത്താവുന്ന സാഹചര്യമാണ് ഇപ്പോൾ ഇടതു മുന്നണി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പാലായിലും ഈ വികസനത്തിന്റെ അലയൊലികൾ അടിയ്ക്കുന്നുണ്ട്. പാലാ നിയോജക മണ്ഡലത്തിൽ അൻപതു വർഷത്തിലേറെയായി കെ.എം മാണി കൊണ്ടു വന്ന വികസനങ്ങളാണ് ഇപ്പോഴും മണ്ഡലത്തിന്റെ അടിത്തറ. എം.പിയായി ഇരുന്ന പത്തു വർഷം കൊണ്ടു മണ്ഡലത്തിൽ അതിവേഗം വികസനം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇതെല്ലാം എൽ.ഡി.എഫിന് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പാലാ നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ.ഒ ജോർജ്, മണ്ഡലം കമ്മിറ്റി ചെയർമാൻ ജോയ് ജോസഫ്, സി.പി.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ, ബൈന്നി മൈലാടൂർ , ഫിലിപ്പ് കുഴികുളം, ലോപ്പസ് മാത്യു, രാജേഷ് വാളിപ്‌ളാക്കൽ , നിർമ്മല ജിമ്മി , ഫിലിപ്പ് കുഴികുളം , കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു, ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി, സംസ്ഥാന കമ്മിറ്റി അംഗം സിബി തോട്ടുപുറം, എൻ.സി.പി മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചൻ വലിയവീട്ടിൽ, നേതാവ് ജോസ് കുറ്റിയാനിമറ്റം, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.സിറിയക് കുര്യൻ, പഞ്ചായത്തംഗം ജെയിംസ് മാത്യു, അജിത് ജോർജ്, എൽ.ഡി.എഫ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി കൺവീനർ പി.ആർ മനോജ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us