നാടിളക്കി, നാടുണർത്തി പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി ഇടതു സ്ഥാനാർത്ഥി ജോസ് കെ.മാണി; വികസനം എണ്ണിയെണ്ണിപ്പറഞ്ഞ് മനം നിറച്ച് മുന്നേറ്റം

New Update

publive-image

പാലാ: നിയോജക മണ്ഡലത്തിലെ ഏതു മുക്കിലും മൂലയിലും എത്തിയാലും നാട്ടുകാർ കൺനിറഞ്ഞു കാണുന്നത് ജോസ് കെ.മാണിയുടെ വികസന നേട്ടങ്ങളാണ്. വിദ്യാഭ്യാസ രംഗത്തും, വികസന രംഗത്തും മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു പതിറ്റാണ്ടിലേറെ നീണ്ട ജനകീയ വികസന പദ്ധതികളുമായാണ് ജോസ് കെ.മാണി പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്.

Advertisment

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഏറെ ദൂരം മുന്നിലെത്തിയ ജോസ് കെ.മാണി ഇന്നലെ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയയിരുന്നു. രാവിലെ ഇടവകപ്പള്ളിയിൽ പ്രാർത്ഥനയ്ക്കു ശേഷം സാധാരണക്കാർക്കിടയിലേയ്ക്കിറങ്ങിയ ജോസ് കെ.മാണിയുടെ വികസന നേട്ടങ്ങൾ തന്നെയാണ് എല്ലായിടത്തും ചർച്ചയായി മാറിയത്.

രാവിലെ ഭവനസന്ദർശനം നടത്തിയ ജോസ് കെ.മാണി, ഇവിടെ നിന്നും കെ.പി.എം.എസിന്റെ താലൂക്ക് സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്നു കൊട്ടാരമറ്റത്തെ പാർട്ടി ഓഫിസിൽ നടന്ന സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളുടെ കുടുംബ സംഗമത്തിൽ ആദ്യാവസായം പങ്കെടുത്തു. ഇവിടെ നിന്നും അയർക്കുന്നത്ത് നടന്ന കേരള കോൺഗ്രസ് എം നേതൃയോഗവും ചെയ്ത ശേഷം മേസ്തിരിപ്പടിയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ വോളിബോൾ ടൂർണമെന്റും ഉദ്ഘാടനം ചെയ്തു.

ഇവിടെ നിന്നും, തലനാട്, തലപ്പലം, എലിക്കുളം, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി എന്നീ മണ്ഡലങ്ങളിലെ കൺവൻഷനുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി സജീവമായി പങ്കെടുത്തു. വലവൂരിൽ സി.പി.ഐ സംഘടിപ്പിച്ചിരുന്ന കുടുംബയോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി, ഇവിടെ തന്നെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ കുടുംബ കൺവൻഷന്റെയും ഭാഗമായി മാറി.

Advertisment