വിജയം ഉറപ്പിച്ച് യുവജനങ്ങളുടെ കൂട്ടായ്മ; ആവേശം നിറച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി

New Update

publive-image

പാലാ:മണ്ഡലം നിറഞ്ഞു നിന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി വിജയം ഉറപ്പിച്ച് പ്രചാരണ രംഗത്ത് സജീവം. ഇന്നലെ ചാമപ്പാറയിലെ ഇടതു യുവജന സംഘടനകളുടെ യുവജന സംഗമത്തിൽ എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയെ, ആവേശം നിറഞ്ഞ അന്തരീക്ഷത്തിലാണ് പ്രവർത്തകർ സ്വീകരിച്ചത്.

Advertisment

ഇരുചക്ര വാഹനങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ ജോസ് കെ മാണിയെ സ്വീകരിച്ച് ആനയിച്ചു. മുദ്രാവാക്യം വിളികളുമായി, വാനിൽ ഉയർന്ന പാർട്ടി പതാകകളുമായി ആവേശം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് ജോസ് കെ മാണിയ്ക്ക് പാർട്ടി പ്രവർത്തകർ സ്വീകരണം ഒരുക്കിയത്.

വിജയം ജോസിനൊപ്പമെന്ന മുദ്രാവാക്യം അലയടിച്ച അന്തരീക്ഷത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരും മറ്റ് യുവജന സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നു. യുവജന സംഗമ വേദിയിലേയ്ക്കു ജോസ് കെ.മാണി കയറിയെത്തിയതോടെ പ്രവർത്തകരുടെ ഇടയിൽ നിന്നും പുഷ്പവൃഷ്ടിയുണ്ടായി. മാലകളും, ഷോളുകളുടെ ജോസ് കെ.മാണിയെ വന്നു മൂടി. പ്രചാരണ വേദിയിൽ രാഷ്ട്രീയമില്ലാത്ത സാധാരണക്കാരായ യുവാക്കളുടെ വൻ സംഘമാണ് എത്തിയത്. ഇടതു മുന്നണിയുടെ തുടർഭരണം സ്വപ്‌നം കാണുന്ന നാടിന് യുവജനക്കൂട്ടായ്മ നൽകിയത് വലിയ ആവേശമായിരുന്നു.

ഇന്നലെ അത്തിക്കുളത്ത് നടക്കുന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത ജോസ് കെ.മാണിയെ വീട്ടമ്മമാരും, കുട്ടികളും പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്. മറ്റെല്ലാവരെയും ബഹുദൂരം പിന്നിലാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി ഇതിനോടകം തന്നെ പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. തുടർന്നു, വെള്ളാനിയിൽ നടന്ന വനിതാ സംഗമത്തിലും ജോസ് കെ.മാണി ഇന്നലെ പങ്കെടുത്തു.

പ്രചാരണ പരിപാടികളുടെ ഭാഗമായി രാവിലെ പാലായിലെ ജിംനേഷ്യങ്ങളില്‍ എത്തിയ സ്ഥാനാർത്ഥി ജോസ് കെ.മാണി എത്തി. ഇവിടെ എത്തിയ സ്ഥാനാർത്ഥിയെ രണ്ടു കയ്യും നീട്ടിയാണ് വ്യായാമത്തിനായി എത്തിയ ആളുകൾ സ്വീകരിച്ചത്.

കടനാട്‌ പഞ്ചായത്തിലെ ഞാള്ളിക്കുന്നു പ്രദേശത്ത് വോട്ട് അഭ്യർത്ഥിച്ചെത്തിയ എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയോട് പ്രദേശത്തെ റോഡ്, കുടിവെള്ള പ്രശ്‌നങ്ങൾ പ്രദേശ വാസികൾ ചർച്ച ചെയ്തു . റോഡ് നിർമ്മാണവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാമെന്നു ഉറപ്പു നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്.

കടനാട്‌ പഞ്ചായത്തിലെ നീലൂര് പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് ( കപ്പ, ചക്ക സംഭരണ വിഭാവോദപാദന കേന്ദ്രം ) തൊഴിലാളികളുമായി സംവദിച്ചു. ചക്ക, കപ്പ തുടങ്ങിയ വിഭവങ്ങളുടെ വിവിധ ഉത്പന്നങ്ങൾ പരിചയപ്പെട്ട ജോസ് കെ.മാണി, വിഭവങ്ങൾ സംബന്ധിച്ചുള്ള വിപണസാധ്യതകളും പരിശോധിച്ചു. നീലൂർ പ്രദേശത്തു നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരം വാഗ്ദാനം നൽകി.

മാനത്തൂർ, മാറ്റത്തിപാറ, ഞാള്ളിക്കുന്നു, നീലൂർ, വല്യത്, കൊടുമ്പിടി തുടങ്ങിയ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തിയ സ്ഥാനാർത്ഥി, ഇവിടെയുള്ള സാധാരണക്കാരുമായി സംവദിക്കുന്നതിനും സമയം കണ്ടെത്തി.

pala news jose k mani
Advertisment