അലയൊഴിയാതെ പാലായിലെ ആവേശക്കടൽ: ഒന്നാമതാകാൻ മുന്നിൽ കുതിച്ച് ജോസ് കെ.മാണി; ഒപ്പം നടന്ന് നാടും !

New Update

publive-image

പാലാ: വികസനക്കുതിപ്പിന്റെ അലയൊഴിയാത്ത, പാലായിൽ ആവേശക്കടൽ തീർത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. ആവേശത്തിന്റെ അണമുറിയാതെ അണികളും പ്രവർത്തകരും ഒപ്പം ചേർന്നപ്പോൾ ജോസ് കെ മാണി വിജയം ഉറപ്പിച്ചു കഴിഞ്ഞു.

Advertisment

ഇന്നലെ മണ്ഡലത്തിലെ ഭരണങ്ങാനത്തും, മീനച്ചിലിലുമായിരുന്നു ജോസ് കെ.മാണിയുടെ പര്യടനം. വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിയ ജോസ് കെ മാണി പരമാവധി ആളുകളെ നേരിൽക്കാണുകയായിരുന്നു.

പാലായിൽ വികസനത്തിൻ്റെ വിപ്ളവം എത്തിച്ച വികസന നായകനെ ഇരുകയ്യും നീട്ടിയാണ് നാട് സ്വീകരിക്കുന്നത്. ഭരണങ്ങാനം, മീനച്ചിൽ, പാലാ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ജോസ് കെ മാണി പര്യടനത്തിന്റെ ഭാഗമായി എത്തിയത്. രാവിലെ നാമനിർദേശ പത്രികയുടെ സ്‌ക്രൂട്ടിണിയുടെ തിരക്കിലായിരുന്നു ജോസ് കെ.മാണി. ഇതിനു ശേഷമാണ് പര്യടന പരിപാടികളിലേയ്ക്കു കടന്നത്.

publive-image

തുടർന്ന് ഇന്നലെ വൈകിട്ട് പാലായിൽ നടന്ന അഭിഭാഷക കൺവെൻഷനിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി പങ്കെടുത്തു. പാലായിൽ തന്നെ തമിഴ് ഫ്രണ്ട് യോഗവും യുവജന കൺവെൻഷനും ചേർന്നു. രണ്ടിടത്തും ആവേശകരമായ സ്വീകരണമാണ് ജോസ് കെ മാണിക്ക് പ്രവർത്തകർ നൽകിയത്. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന എൻസിപി തൊഴിലാളി വിഭാഗത്തിൻ്റെ യോഗത്തിലും അദേഹം പങ്കെടുത്തു. ആർപ്പുവിളികളും ആവേശവുമായി ഹാരങ്ങൾ അണിയിച്ച് മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് ജോർജ് മണിയെ പരിപാടികളിലേക്ക് സ്വീകരിച്ചത്.

pala news jose k mani
Advertisment