പാലാ ഇനി കാണാനിരിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത വികസനം: ജോസ് കെ മാണി

New Update

publive-image

പാലാ: പാലാ ഇനി കാണാനിരിക്കുന്നത് നാട് ഒരിക്കലും മറക്കാത്ത വികസന പ്രവർത്തനങ്ങളാണെന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പാലായിലെ ജനങ്ങൾക്ക് വേണ്ടത് ഏതു രീതിയിലുള്ള വികസനമാണ് എന്നു നേരത്തെ തന്നെ കണ്ടതാണ്. പാലാ മണ്ഡലത്തിൽ ഒരിക്കലും, ഇനി ഒരാൾക്കും കൊണ്ടുവരാനാവാത്ത വികസന പ്രവർത്തനങ്ങളാണ് ഉള്ളത്. ഇത് കേരള കോൺഗ്രസിന്റെ കരുത്താണ്. വികസനത്തിൽ പാലാ മാതൃക തീർത്ത കേരള കോൺഗ്രസും, വികസനത്തിൽ കേരള മോഡൽ തീർത്ത എൽഡിഎഫും ഒന്നിക്കുമ്പോൾ കേരളം ഇനി കാതങ്ങളോളം കുതിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

pala news
Advertisment