New Update
Advertisment
പാലാ: തെക്കേക്കരയിൽ സർക്കാർ ഓഫീസുകൾ കൊണ്ടുവന്ന് കൂടുതൽ വികസനം സാധ്യമാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി പറഞ്ഞു.
പാലാ തെക്കേക്കരയിലെ ആദ്യ കുടുംബ സംഗമം നടന്ന പതിമൂന്നാം വാർഡിലെ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുൻസിപ്പൽ കൗൺസിലർ സന്ധ്യ വിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഇടതുമുന്നണി കൺവീനർ സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു.
ഷാർലി മാത്യു, അഡ്വ: തോമസ് വി ടി. അഡ്വ. സണ്ണി ഡേവിഡ്, പാലാ മുൻസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, അഡ്വ. ബിനു പുളിക്കക്കണ്ടം, എം.ജി.രാജു, വിനുകുമാർ മുതുകുളത്ത്, മുൻസിപ്പൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജോസ് ജെ. ചീരാൻ കുഴിയിൽ, ജോസിൻ ബിനോ, മായാ പ്രദീപ്, ലീന സണ്ണി, ഷീബ ജിയോ, തോമസ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.