/sathyam/media/post_attachments/IcHQsCYrPm9pvvbkUY9g.jpg)
പാലാ: സാധാരണക്കാരുടെ മനസ് നിറച്ച് വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ഇടത് മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ മുന്നേറ്റം. രാവിലെ പാലായിലെ തലനാട് നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ പ്രചാരണം വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തോടെയാണ് കടന്ന് പോയത്.
വിവിധ കേന്ദ്രങ്ങളിൽ മുല്ലപ്പൂ മാല അണിയിച്ച്, കിരീടം ചൂടിച്ചാണ് സ്വീകരിച്ചത്. സ്വീകരണ വേദികളിൽ എല്ലാം വീട്ടമ്മമാരും സ്ത്രീകളും കുട്ടികളും യുവാക്കളും സ്ഥാനാർത്ഥിയെ കാണാനും അഭിവാദ്യം ചെയ്യാനും വിവിധ സ്ഥലങ്ങളിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ചെണ്ടമേളയും, കരകാട്ടവും അടക്കമുള്ള വാദ്യഘോഷങ്ങളോടെയാണ് പല സ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
രാവിലെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ജോസ് കെ.മാണിയുടെ പ്രചാരണം തലനാട് പഞ്ചായത്തിൽ നിന്നുമാണ് ആരംഭിച്ചത്. പഞ്ചായത്തിലെ മേസ്തിരിപ്പടിയിൽ നിന്നും തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി രാജേന്ദ്ര പ്രസാദ് പര്യടനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ലോക്കൽ ഏരിയ കോൺവീനർ ബാബു പിഎസ് അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/EwsVGK1ptyKjbG45xM8P.jpg)
കുര്യക്കോസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സലിം വൈ എ , സിബി തോട്ടുപുറം തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിലുണ്ടായിരുന്നു. തുടർന്ന്, ചാമപ്പാറ, തറക്കുന്ന്, വെള്ളാനി, മേലടുക്കം, ഇലവുംപാറ കവല, ഇലവുംപാറ കോളനി, പള്ളിക്കവല, തലനാട് ജംഗ്ഷൻ, ബാലവാടി ജംഗ്ഷൻ, ബസ് സ്റ്റാൻഡ്, അയ്യമ്പാറ കവല, അയ്യമ്പാറ, ചേരിപ്പാട് വഴി മരവിക്കല്ലിൽ സമാപിച്ചു.
മൂന്നിലവ് പഞ്ചായത്തിലെ മരുതുംപാറയിൽ പ്രദേശവാസി നൽകിയ രണ്ടില ഏറ്റുവാങ്ങിയാണ് പ്രചാരണം ആരംഭിച്ചത് തന്നെ. നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ പ്രചാരണം മൂന്നിലവ് ടൗൺ, ചൊവ്വൂർ, മങ്കൊമ്പ് സ്‌കൂൾ, നരിമറ്റം, മങ്കൊമ്പ് ക്ഷേത്രം, പഴുക്കാനം, നെല്ലാപ്പാറ, മേച്ചാൽ, വാളകം, ഇരുമാപ്ര, അഞ്ചുമല, തഴയ്ക്കവയൽ, ചകണിയാംതടം, പുതുശേരി, കൂട്ടക്കല്ല് കോളനി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ് വഴി പെരുങ്കാവിൽ സമാപിച്ചു.
മേലുകാവ് പഞ്ചായത്തിലൂടെയാണ് ഉച്ചയ്ക്ക് ശേഷമുള്ള തുറന്ന വാഹനത്തിലെ പ്രചാരണം കടന്നു പോയത്. ഉച്ചയ്ക്ക് മൂന്നരയോടെ വാകക്കാട് ഭാഗത്തു നിന്നും ആരംഭിച്ച പര്യടനം രാജീവ് കോളനി, ഇടമറുക് പള്ളി, ഇടമറുക്, പയസ്മൗണ്ട്, കോണിപ്പാട്, ചാലമറ്റം, മേലുകാവ്മറ്റം, കുരിശുങ്കൽ, കുളത്തിക്കണ്ടം, പാണ്ടിയാമാവ്, കാഞ്ഞിരം കവല, മേലുകാവ് സെന്റർ, മൂട്ടക്കല്ല്, കരോട്ട് പെരിങ്ങാലി എന്നിവിടങ്ങൾ വഴി കോലാനിയിൽ സമാപിച്ചു.
/sathyam/media/post_attachments/MRRyqC7pJfeL9HbA9pln.jpg)
വാളകത്തെത്തിയ (മൂന്നിലവ് പഞ്ചായത്ത്) ജോസ് കെ മാണിയെ പ്രദേശവാസികൾ പഴങ്ങൾ നൽകി സ്വീകരിച്ചു. പൊന്നാടയണിയിച്ചും ചുവപ്പ് മാലകൾ അണിയിച്ചും വാളകം അവരുടെ സ്ഥാനാർത്തിയെ എതിരെറ്റു. സ്വീകരണത്തിന് ജോസ് കെ മാണി പ്രസംഗ വേളയിൽ നന്ദി പറഞ്ഞു. തനിക്ക് ലഭിച്ച ഫലവർഗങ്ങൾ കുട്ടികൾക്കും പ്രായമായവർക്കും വിതരണം ചെയ്താണ് ജോസ് കെ മാണി മടങ്ങിയത്.
ജോസ് കെ മാണിയുടെ മണഡല പര്യടനത്തിന്റെ ഭാഗമായുള്ള തുറന്ന വാഹനത്തിലെ പ്രചാരണം നാളെ രാവിലെ എട്ടരയ്ക്ക് കടനാട് പഞ്ചായത്തിലെ നീലൂരിൽ നിന്നും ആരംഭിക്കും. കണ്ടത്തിമാവ്, അഴികണ്ണി, അമ്പലം ഭാഗം, എലിവാലി ജംഗ്ഷൻ, കൊടുംമ്പിടി, വാളികുളം, കടനാട് പാട്ടത്തിൽപറമ്പിൽ, മണിയാംക്കുംപാറ, അത്താനി, മാനത്തൂർപള്ളി, ബംഗ്ലാംകുന്ന് എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന തുറന്ന വാഹനത്തിലെ പ്രചാരണം ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലപ്പള്ളിയിൽ സമാപിക്കും.
ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ രാമപുരം പഞ്ചായത്തിലെ ഇടക്കോലിയിൽ നിന്നാണ് തുറന്ന വാഹനത്തിലെ പര്യടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഇടക്കോലി, ചക്കാമ്പുഴ, വള്ളക്കാട്ടുകുന്ന് കോളനി, കൊണ്ടാട്, കൂടപ്പലം, ചേറ്റുകുളം, ആനിച്ചുവട്, അമനകര മുണ്ടകപ്പുലം, മേതിരി, വെള്ളംനീക്കിപ്പാറ, നെല്ലാപ്പാറ ഓന്തുംകുന്ന്, ഏഴാച്ചേരി ബാങ്ക് ജംഗ്ഷൻ, ഏഴാച്ചേരി കുരിശുപള്ളി വെള്ളിലാപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങൾ വഴി വൈകിട്ട് ഏഴിനു ചിറകണ്ടത്ത് പ്രചാരണം സമാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us