പാലായുടെ ഹൃദയമായി ജോസ് കെ മാണി; വമ്പൻ പൊതുയോഗങ്ങളിലൂടെ പ്രചാരണം ആഘോഷമാക്കി എൽഡിഎഫ് സ്ഥാനാർത്ഥി

New Update

publive-image

Advertisment

പാലാ: നാടും നഗരവും കീഴടക്കി പാലായുടെ ഹൃദയമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. തുറന്ന വാഹനത്തിലെ പ്രചാരണം അവസാനിപ്പിച്ച് അവസാന ഘട്ട പ്രചാരണത്തിലേയ്ക്കു കടന്ന ജോസ് കെ മാണി എതിർ സ്ഥാനാർത്ഥികളെ വള്ളപ്പാടുകൾക്കു പിന്നിലാക്കി കുതിയ്ക്കുകയാണ്.

പാലാ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തുകയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. പരമാവധി ആളുകളെ നേരിൽ കാണുന്നതിനും, വീടുകളിൽ പരമാവധി ആളുകളെ എത്തി കാണുന്നതിനുമായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്.

publive-image

ഇടതു മുന്നണി പ്രവർത്തകർക്കൊപ്പം വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുന്നതിനൊപ്പം, വികസന നേട്ടങ്ങളും നിരത്തുകയായിരുന്നു. കൊഴുവനാൽ, മുത്തോലി, മീനച്ചിൽ മണ്ഡലങ്ങളിലെ പടുകൂറ്റൻ പ്രകടനങ്ങളുമായാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നാട് ഒരുങ്ങിയത്. ഇവിടെ വൻ പ്രകടനത്തിനൊപ്പം പൊതുസമ്മേളനങ്ങൾ നടത്തി ഇടതു മുന്നണി പ്രവർത്തകർ രാഷ്ട്രീയ വികസന സാഹചര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.

publive-image

വൈകിട്ട് രാമപുരത്ത് എത്തിയ സ്ഥാനാർത്ഥി ഇവിടെ പരമാവധി ആളുകളെ നേരിൽ കാണുകയും, വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. കേരള കോൺഗ്രസ് ചെയർമാനായതുകൊണ്ടു തന്നെ പാലാ നിയോജക മണ്ഡലത്തിലെ തിരക്കിനിടയിലും മറ്റു വിവിധ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജോസ് കെ മാണി പോകുന്നുണ്ട്. സമീപത്തെ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലാണ് ജോസ് കെ മാണി പാലായിലെ തിരഞ്ഞെടുപ്പിനിടയിലും പങ്കെടുക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാളെ മേലുകാവിലും മൂന്നിലവിലും എലിക്കുളം കടനാട്ടിലും പൊതുയോഗങ്ങളിലും ഭവന സന്ദർശനങ്ങളിലും സ്ഥാനാർത്ഥി പങ്കെടുക്കും. മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വികസന സ്വപനങ്ങൾ പങ്കു വയ്ക്കുന്നതിനാണ് സ്ഥാനാർത്ഥി തയ്യാറെടുക്കുന്നത്.

 

pala news jose k mani
Advertisment