വികസനം നടപ്പാക്കുന്നത് വെല്ലുവിളിയല്ല; ഓരോ ജനപ്രതിനിധിയുടെയും കടമ: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി

New Update

publive-image

Advertisment

പാലാ: വികസനം നടപ്പാക്കുക എന്നത് വെല്ലുവിളിയല്ല, ഓരോ ജനപ്രതിനിധിയുടെയും കടമയാണെന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും അടക്കം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എംപി എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിലെല്ലാം ലക്ഷ്യമിട്ടത് പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായിരുന്നു. മണ്ഡലത്തിൽ ഉടനീളം വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സാധിച്ചു എന്ന ആത്മവിശ്വാസത്തോടെ തന്നൊണ് ഇക്കുറി വോട്ട് തേടിയിറങ്ങുന്നത്. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിനൊപ്പം കുതിയ്ക്കാൻ പാലായ്ക്കും സാധിക്കും. ഇതിനുള്ള തയ്യാറെടുപ്പിലാണ് പാലായിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

pala news jose k mani
Advertisment