മീനച്ചില്‍, പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികളിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി

New Update

publive-image

പാലാ: മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റിയില്‍ നിന്നും, പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നും പാല്‍ കൊടുത്തവകയില്‍ റബര്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ള തുകയും, നിക്ഷേപകര്‍ക്ക് കിട്ടാനുള്ള നിക്ഷേപവും പലിശയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തിലെത്തി ഉടനടി കൊടുത്തുതീര്‍ക്കാനുള്ള സംവിധാനമൊരുക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി.

Advertisment

മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗിലെ റബര്‍ കര്‍ഷകര്‍ക്ക് പാല്‍വിറ്റ വകയില്‍ കൊടുക്കാനുള്ള 4 കോടി രൂപയില്‍ 1 കോടി രൂപ 2016 ഫെബ്രുവരിയില്‍ കെ എം മാണി പ്രത്യേക താല്‍പര്യമെടുത്തു കൊടുത്തിരുന്നു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കൂടല്ലൂരിലെ ഫാക്ടറിയുടെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കുകയും വൈദ്യുതി കുടിശിഖകയ്ക്ക് തവണകള്‍ അനുവദിക്കുകയും ആദ്യഗഡു അടയ്ക്കുകയും ചെയ്തു.

മീനച്ചില്‍, പാലാ സൊസൈറ്റികളുടെ ഫാക്ടറികളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയും, കോട്ടയം വെള്ളൂരില്‍ ആരംഭിക്കുന്ന റബര്‍ പാര്‍ക്കുമായി ഈ ഫാക്ടറികളെ ബന്ധപ്പെടുത്തി റബര്‍ അധിഷ്ഠിതമായ വൈവിദ്ധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കിയതായി ജോസ് കെ മാണി അറിയിച്ചു.

pala news jose k mani
Advertisment