New Update
/sathyam/media/post_attachments/mdF9xxsrSZdomuY0JSZQ.jpg)
പാലാ: നിയോജക മണ്ഡലത്തിൽ ഇടതു മുന്നണി ഒറ്റക്കെട്ടാണെന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി. രണ്ടു വ്യക്തികൾ തമ്മിലുണ്ടായ പ്രശ്‌നം സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ളതാണെന്നു വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്.
Advertisment
ഇത് തെറ്റായ പ്രചാരണമാണ്. ഇത്തരം പ്രചാരണത്തിനു പിന്നിൽ ചില കുബുദ്ധികളാണ്. ഇത് രാഷ്ട്രീയമായ പ്രചാരണമല്ല. തെറ്റിധാരണ പടർത്തുന്നതിനു വേണ്ടി ശ്രമിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം ഇടത് മുന്നണി നടത്തിയ വികസനവും സർക്കാരിൻ്റെ നേട്ടങ്ങളുമാണ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത്. മറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ പാലായിലെ ജനങ്ങൾ തിരിച്ചറിഞ്ഞു തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us