New Update
/sathyam/media/post_attachments/WQlDpqui70Ho51qFDb18.jpg)
പാലാ: ഏഴ് ദിവസം തുടർച്ചയായി പാലാ നിയോജക മണ്ഡലത്തിലുടനീളം എൽഡിഎഫ് നടത്തിയ ജനകീയം പദയാത്രയിൽ ഭാഗഭാക്കായ മുഴുവൻ എൽഡിഎഫ് പ്രവർത്തകരെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നതായി ജാഥാ ക്യാപ്റ്റൻ കൂടിയായ ജോസ് കെ മാണി പറഞ്ഞു.
Advertisment
/sathyam/media/post_attachments/Py9Ejccxlof5TRHvlf5k.jpg)
വലിയ ജനപങ്കാളിത്തവും സ്വീകാര്യതയും പദയാത്രയ്ക്ക് ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും ആയിരങ്ങൾ കാൽനടയായി വികസന സന്ദേശ യാത്രയിൽ അണിചേർന്നതായി ജോസ് കെ മാണി പറഞ്ഞു.
/sathyam/media/post_attachments/ZAsveVRs3u0sZISwnql1.jpg)
നിരവധിയായ നിവേദനങ്ങൾ പ്രദേശിക ജനകീയ ആവശ്യങ്ങൾ സംബന്ധിച്ച് ഈ പദയാത്രയിൽ ലഭിച്ചിട്ടുണ്ടെന്നും വളരെ മുൻഗണനയും പരിഗണനയും നൽകി എൽഡിഎഫ് അവയെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ ജനകീയ നയം വിശദീകരിക്കുവാൻ പദയാത്ര സഹായകരമായ തായും ജോസ് കെ മാണി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us