/sathyam/media/post_attachments/DdoXaPvvvqWPYz2gwqKK.jpg)
മുത്താലി: എൽ.ഡി.എഫിന്റെ ജനകീയം പദ യാത്രയുമായി എത്തിയ ജോസ് കെ മാണിക്ക് മുന്നിൽ നാടിന്റെ വികസന ആവശ്യങ്ങൾ നിരത്തി നാട്ടുകാരും, ചിലർ വന്നപ്പോൾ അവഗണിക്കപ്പെട്ട വികസന പദ്ധതികൾ തുടങ്ങണമെന്നതാണ് അവരുടെ അവശ്യം.
മുത്തോലിയുടെ സ്വപ്ന പദ്ധതികൾ നിലച്ചത് പുനരാരംഭിക്കുവാൻ നടപടി വേണമെന്ന് അവർ ജനകീയം ജാഥ ക്യാപ്റ്റൻ ജോസ്.കെ.മാണിയോട് ആവശ്യപ്പെടുകയായിരുന്നു..
മുത്തോലി മേഖലയുടെ ഗതാഗത രംഗത്ത് വിപ്ലവകരമായ സൗകര്യം ലഭിക്കുമായിരുന്ന ചേർപ്പുങ്കൽ - മുത്തോലി-. ഭരണങ്ങാനം സമാന്തരപാതയ്ക്കായി കല്ലിട്ട് തിരിച്ചഭൂമി ഏറ്റെടുപ്പിച്ച് റോഡ് നിർമ്മിക്കണമെന്നും, നിർമാണം ആരംഭിച്ച ശേഷം സാങ്കേതിക കാരണങ്ങളാൽ നിർമാണം നിലച്ച അരുണാപുരം മിനി ഡാമും ഇതിൽ വിഭാവനം ചെയ്ത അരുണാപുരത്തെ വെള്ളിയേപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന പാലവും ,കുരുവി നാലിൽ നിർമാണം ഇഴഞ്ഞു നീങ്ങുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിംഗ് ടെക്നോളജിയുടെ അവശേഷിക്കുന്ന പണികൾ ത്വരിതപ്പെടുത്തി സ്ഥാപനം ആരംഭിക്കണമെന്നുമുള്ള നിവേദനങ്ങളാണ് നാട്ടുകാർ സമർപ്പിച്ചത്. സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ.മാണി ഉറപ്പുനൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us