നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മുൻഗണന നൽകും - ജോസ് കെ മാണി

New Update

publive-image

മുത്തോലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിലെന്നപോലെ കേരള കോൺഗ്രസ് യുവാക്കൾക്ക് സീററ് നൽകുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിരവധി കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് കോട്ടയത്തെ വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുവാൻ കഴിഞ്ഞതായും ജോസ് കെ മാണി പറഞ്ഞു.

Advertisment

തൊഴിൽ അവസരം സൃഷ്ടിക്കുന്ന കൂടുതൽ പദ്ധതികൾ എൽഡിഎഫ് നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിനോടൊപ്പം തൊഴിൽ പരിശീലനവും എന്നതാണ് പാർട്ടി നയം. യൂത്ത്ഫ്രണ്ട് (എം) മുത്തോലിയിൽ സംഘടിപ്പിച്ച യുവജനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ബിനു അഗസ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ, പ്രൊഫ. ലോപ്പസ് മാത്യു, ജോസ് ടോം, ടോബിൻ കണ്ടനാട്ട്, സണ്ണി തെക്കേടം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.

യൂത്ത് ഫ്രണ്ട് പ്രസിഡണ്ട് സാജൻ തൊടുക, റൂബി ജോസ്‌, അനില മാത്തുക്കുട്ടി, ജി. രൺദീപ്, രാജൻ മുണ്ടമറ്റം, മനു ആന്റണി, ആ ബേഷ് അലോഷ്യസ്, രാജേഷ് വാളിപ്ലാക്കൽ, അവിനാഷ് മാത്യു, സുനിൽ പയ്യപ്പിള്ളി, ജോജോ മണ്ണൂർ, ഇമ്മാനുവേൽ പനയ്ക്കൽ, സജു ആനകല്ലിൽ, ഫെലിക്സ് വെളിയത്ത്, രാജേഷ് കോട്ടയിൽ, ജോമി പറപ്പള്ളിൽ, ജോണി വെട്ടത്ത്, പ്രജീഷ് ചെറുകര എന്നിവർ പ്രസംഗിച്ചു. വർഗീയ രാഷ്ട്രീയ കൂട്ടുകെട്ടിനും വോട്ട് കച്ചവടത്തിനുമെതിരെ പ്രചാരണം നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.

pala news jose k mani
Advertisment