വികസനത്തിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായി ജോസ് കെ മാണി ! ചെയ്യേണ്ട പദ്ധതികളെക്കുറിച്ചും അറിയിപ്പ്

New Update

publive-image

പാലാ: മികച്ച ഭൂരിപക്ഷത്തോടെ പാലായിൽ നിന്നും പാർലമെന്റ് അംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിക്കുവാൻ അവസരം ലഭിച്ച ജോസ്.കെ മാണി ചുരുങ്ങിയ കാലം കൊണ്ട് പാലാ മേഖലയിൽ നടത്തിയ സമാനതകളില്ലാത്ത വികസനത്തിന്റെ നേർക്കാഴ്ചയുടെ പ്രോഗ്രസ് റിപ്പോടുമായിട്ടാണ് വോട്ട് അഭ്യർത്ഥിക്കുവാൻ വോട്ടർമാരെ നേരിൽ സമീപിക്കുന്നത്.

Advertisment

ചിലർ ചെയ്യും പോലെ വെറും പ്രഖ്യാപനങ്ങളുടെ വികസനമല്ല, പകരം ഇതിനോടകം നടപ്പാക്കിയ പദ്ധതികൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ജോസ്.കെ മാണി.
"ഉറപ്പാണ് എൽ.ഡി.എഫ് - വീണ്ടും ഉയരങ്ങളിലേക്ക് " എന്ന പേരിൽ 22 പേജുകളിലായിട്ടുള്ള ലഘു പുസ്തകത്തിലാണ് സചിത്ര വികസന വിവരണം. തന്റെ ഇടപെടലുകളിലൂടെ പാലാ മണ്ഡലത്തിൽ മാത്രം നടപ്പാക്കി ജനങ്ങൾക്കായി സമർപ്പിക്കപ്പെട്ട പദ്ധതികളുടെ സംക്ഷിപ്ത രൂപമാണ് ഈ ലഘു പുസ്തകത്തിൽ ജോസ്. കെ. മാണി അക്കമിട്ട് നിരത്തിയിട്ടുള്ളത്.

ശാസ്ത്ര- വൈജ്ഞാനിക മേഖലയ്ക്കും ഭാവിതലമുറയുടെ തൊഴിൽസാദ്ധ്യതകൾക്കും സവിശേഷ ശ്രദ്ധ നൽകി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഭാവിക്കായി പാർലമെന്റ്റ് അംഗo എന്ന നിലയിൽ'ജോസ്.കെ മാണി രൂപം നൽകിയ കോട്ടയം എഡ്യുക്കേഷൻ ഹബ്ബ് വികസന മാതൃകയുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട പാലാവലവൂരിലെ ട്രിപ്പിൾ ഐ.ടി, സയൻസ് സിറ്റി, ഹോട്ടൽ മാനേജ്മെന്റ്, മാസ് കമ്മൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയാണ് ഏറ്റവും വലിയ നേട്ടമായി ചൂണ്ടി കാട്ടിയിട്ടുള്ളത്.

എം.ബി.എ ബിരുദധാരികൂടിയായ ഈ മാനേജ്മെന്റ് വിദഗ്ദ്ധന്‍റെ വികസന കാഴ്ചപ്പാടുകൾ ഒന്നൊന്നായി വിവരിക്കുന്ന പുസ്തകത്തിൽ നിരവധി കേന്ദ്ര മന്ത്രിമാർ ജോസ് കെ മാണിയുടെ നിരന്തരമായ ഇടപെടലുകളെ സംബന്ധിച്ച് പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളും ചേർത്തിട്ടുണ്ട്‌.

ഏറ്റവും കൂടുതൽ കേന്ദ്ര സഹായം ലഭിച്ച പാർലമെന്റ് മണ്ഡലമാണ് കോട്ടയമെന്നും അതിൽ നല്ലൊരു പങ്ക് പാലായ്ക്കായിരുന്നുവെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട് ഈ പുസ്തകത്തിൽ. യാത്രാസുഖം നൽകിയ ബി.എം & ബി.സി റോഡുകൾ ആദ്യമായി ഈ മേഖലയിൽ നടപ്പാക്കിയ കേന്ദ്ര റോഡ് ഫണ്ടിലൂടെ (സി.ആർ.എഫ്) മാത്രം പാലായിൽ 130 കോടി ചെലവഴിച്ചതിന്റെ പട്ടികയും ചേർത്തിട്ടുണ്ട്. ജനപ്രതിനിധിയായിആദ്യമായി പാർലമെന്റിലേക്ക് പാലായിൽ നിന്നും 24352 വോട്ടിന്റെ ലീഡാണ് ലഭിച്ചതെങ്കിൽ 2014-ൽ ഇത് 31399 ആയി ഉയരുവാൻ ഇടയായതും ജനങ്ങൾ ആഗ്രഹിച്ച പദ്ധതികൾ നടപ്പാക്കിയതിനാലാണ് എന്ന് ജോസ്.കെ.മാണി വിശ്വസിക്കുന്നു.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാലാ മേഖലയിൽ മുന്നണിക്ക് 10000 ൽ പരം വോട്ടിന്റെ ലീഡ് ലഭിച്ചത് നയങ്ങൾക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരമായും ജോസ് കണക്കാക്കുന്നു. പാലായിൽ നിന്നും ജനപ്രതിനിയായി തെരഞ്ഞെടുക്കപ്പെടുന്നതോടെ അടിയന്തിരമായി പൂർത്തിയാക്കപ്പെടുന്ന തന്റെ സ്വപ്ന പദ്ധതികളും ലക്ഷ്യങ്ങളും വിവരിച്ചിട്ടുണ്ട്.

പാതി വഴിയിൽ നിലച്ചിരിക്കുന്ന പാലാ ജനറൽ ആശുപത്രി, ഒരു കിലോ മീറ്റർ നീളം വരുന്ന റിവർവ്യൂ ആകാശപാത, മലയോര പഞ്ചായത്തുകൾക്കായുള്ള ഗ്രീൻ ടൂറിസം പദ്ധതി, രണ്ടാം ഘട്ട പാലാ റിംങ് റോഡ്, കളരിയാംമാക്കൽ പാലം, അരുണാപുരം മിനി ഡാം, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ, നീലൂർ കുടിവെള്ള പദ്ധതി എന്നീ വികസന ലക്ഷ്യങ്ങളും പുസ്തകത്തിൽ പങ്കുവച്ചിട്ടുണ്ട്.

ഈ ലഘു പുസ്തകവുമായി എൽ.ഡി.എഫ് പ്രവർത്തകർ നടത്തുന്ന ഭവന സന്ദർശന പരിപാടി നാളെ മുതൽ ആരംഭിക്കുകയാണ്. രണ്ടാം ഘട്ട ഭവന സന്ദർശനത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും സമൂഹിക സുരക്ഷാ ഇsപെട ലുകളും വിവരിക്കുന്ന മറ്റൊരു പുസ്തകവും വീടുകളിൽ എത്തിക്കും. വികസനത്തെ സംബന്ധിച്ച് ഇനി വോട്ടർമാർ വിലയിരുത്തട്ടെ എന്നാണ് ജോസ്.കെ.മാണിയുടെ അഭിപ്രായം. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നവരാണ് പാലാക്കാരെന്നും മറ്റാരേയും പോലെ ജോസ്. കെ. മാണിയും ഉറച്ചു വിശ്വസിക്കുന്നു.

pala news jose k mani
Advertisment