കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനമുന്നേറ്റം ശക്തമാക്കണം - ജോസ് കെ മാണി

New Update

publive-image

മേലുകാവ്: വിശപ്പ് അകറ്റുവാൻ അടുപ്പു കത്തിയ്ക്കുന്ന എൽപിജിയുടെ വില കൂട്ടി വീട്ടമ്മയുടെ പോക്കറ്റിൽ നിന്നു പോലും പിടിച്ചു പറിക്കുന്ന കണ്ണീർ ചോരയില്ലാത്ത കേന്ദ്ര സർക്കാർ നയങ്ങൾ ജനജീവിതം തന്നെ ദു:സഹമാക്കിയതായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.

Advertisment

പാചകവാതകത്തിന് ഇന്നും വില കൂട്ടി ഒരു സിലിണ്ടറിന് 801 രൂപയാക്കിയിരിക്കുന്നു. പുക നിറയുന്നതും അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന, വന നശീകരണo സാദ്ധ്യമാക്കുന്ന വിറക് അടുപ്പിലേക്ക് സാധാരണ ജനം മാറേണ്ട സാഹചര്യമാണ് മോദി സർക്കാർ സൃഷ്ടിച്ചു വരുന്നത്.

കോവിഡ് കാലത്ത് ജനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ഇന്ധന വില വർദ്ധിപ്പിച്ചും കർഷക വിരുദ്ധ നയങ്ങൾ നടപ്പാക്കിയും കേന്ദ്ര സർക്കാർ ജനരോഷം കണ്ടില്ലെന്ന് നടിക്കുന്നതായും ജോസ് കെ മാണി പറഞ്ഞു. മേലുകാവിൽ ജനകീയം പദയാത്രയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമാപന യോഗത്തിൽ സജേഷ് ശരി അദ്ധ്യക്ഷത വഹിച്ചു. അനൂപ് കെ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജോയി ജോർജ്‌, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, ഫിലിപ്പ് കുഴികുളം,പീറ്റർ പന്തലാനി, സിബി തോട്ടുപുറം, കുര്യാക്കോസ് ജോസഫ്‌, സണ്ണി വടക്കേമുളഞ്ഞിനാൽ, സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു.

melukavu news
Advertisment