പാലായിലെ ജനങ്ങൾക്ക് വേണ്ടത് അഭിനയമല്ല, വികസനം: ജോസ് കെ മാണി

New Update

publive-image

പാലാ: കർഷകരും സാധാരണക്കാരും അടങ്ങുന്ന പാലായിലെ ജനങ്ങൾക്ക് വേണ്ടത് അഭിനയമല്ല വികസനമാണെന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. പാലായിൽ വികസനം കൊണ്ടു വന്നത് ആരാണ് എന്നു കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ അറിയാം. പാലായെന്ന നിയോജക മണ്ഡലം കേരളത്തിനു മുഴുവൻ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം മാതൃകയായിരുന്നു.

Advertisment

വികസന കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളാണ് കേരള കോൺഗ്രസ് എം എല്ലാക്കാലത്തും സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ സമഗമങ്ങളിലും, വനിതാ യുവജന സംഗമങ്ങളിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാലായിൽ ഇപ്പോൾ ചിലർ നടത്തുന്നത് അഭിനയമാണ്. ഈ അഭിനയത്തിലൂടെ ആളുകളുടെ മനസിൽ കയറാമെന്നതാണ് പ്രചാരണം. എന്നാൽ, പാലായുടെ മനസിലെന്താണെന്നും പാലായ്ക്ക് വേണ്ടതെന്താണെന്നും തിരിച്ചറിഞ്ഞതാണ് കേരള കോൺഗ്രസും എൽ.ഡി.എഫും. അതുകൊണ്ടു തന്നെ പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് അല്ലാതെ മറ്റൊരാൾക്കും വികസന സ്വപ്‌നങ്ങൾ കൃത്യമായി യാഥാർത്ഥ്യമാക്കാൻ സാധിക്കില്ല.

വലിയ മരത്തിലെ ഒരു ചെറിയ ചില്ലയായി നിന്ന ചിലർ താൻ വളർന്നെന്നു കരുതി താഴേയ്ക്കു എടുത്ത് ചാടും. പക്ഷേ താഴെ വീണു കഴിയുമ്പോഴാണ് ആ മരത്തോടൊപ്പം നിൽക്കുന്നതാണ് കരുത്തെന്നു തിരിച്ചറിയുന്നത്. ആ വലിയ മരത്തോടൊപ്പമാണ് ഇപ്പോൾ കേരള കോൺഗ്രസും രണ്ടില ചിഹ്നവും. വലിയ മരമാകുന്ന ഇടതു മുന്നണിയിലെ രണ്ടില മാത്രമേ പാലാ മണ്ഡലത്തിൽ വികസനം എത്തിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

pala news jose k mani
Advertisment