കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാർത്ഥികൾക്ക് കെഎസ്‌സി (എം) കൈത്താങ്ങാകണം - ജോസ് കെ മാണി

New Update

publive-image

പാലാ:കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ വിദ്യാഭ്യസം നിഷേധിക്കാൻ പാടില്ല എന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.

Advertisment

കെഎസ്‌സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ ഹെഡ്മാസ്റ്റർ സാബു ജോർജിന് സ്മാർട്ട് ഫോണുകൾ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കെഎസ്‌സി (എം) കൈത്താങ്ങാകണം എന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌സി (എം) ജില്ലാ പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വാർഡ് മെമ്പർ സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുപള്ളിക്കുന്നേൽ, ജിനോ ബേബി എന്നിവർ പ്രസംഗിച്ചു.

pala news
Advertisment