New Update
Advertisment
പാലാ: കടനാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും, മഴയിലും വീടുകളും, കൃഷിയും നശിച്ച സ്ഥലങ്ങള്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി സന്ദര്‍ശിച്ചു.
വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും, കൃഷിനാശം സംഭവിച്ചവര്‍ക്കും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് റവന്യൂ അധികാരികളുമായി ജോസ് കെ.മാണി ഇന്ന് ചര്‍ച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, ജിജി തമ്പി, ജെയിസണ്‍ പുത്തന്‍കണ്ടം, ജെറി തുമ്പമറ്റം, ജെയ്‌സി സണ്ണി, റൂബി ജെയ്‌സണ്‍, ബിന്ദു ജേക്കബ്, മധു കെ.ആര്‍, ബേബി കുറവത്താഴെ എന്നിവര്‍ ജോസ് കെ.മാണിയോടൊപ്പം ഉണ്ടായിരുന്നു.