New Update
/sathyam/media/post_attachments/fKAPYksxP4oXjZT9hptW.jpg)
മേലുകാവ്:മലയോര മേഖലയുടെ മനോഹര പ്രകൃതി ഘടന പ്രയോജനപ്പെടുത്തി ഇലവീഴാപൂഞ്ചിറയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള ടൂറിസം സർകൂട്ട് പദ്ധതിയും നവീന റോഡ് ശൃംഖലയും ഉണ്ടാക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.
Advertisment
ഇതിനായി സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പയസ് മൗണ്ട്, പൂഞ്ചിറ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുമെന്നും എന്നും കുടിവെള്ള ലഭ്യയ്ക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേലുകാവിലെ ജനപ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾക്കായുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us