ജ്യോതിപ്രകാശ് കുടുംബ സഹായം കൈമാറി

author-image
admin
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ഉമ്മല്‍ഹമാം ഏരിയ വൈസ് പ്രസിഡന്‍റും ഏരിയ സൈബര്‍ വിങ്ങ് കണ്‍വീനറുമായിരുന്ന ജ്യോതിപ്രകാശിന്‍റെ കുടുംബസഹായം കൈമാറി. പത്തനംതിട്ട ജില്ലയിലെ ഏഴാംകുളം സ്വദേശിയായ ജ്യോതിപ്രകാശ് നാട്ടില്‍ അവധിയിലായിരിക്കെ കഴിഞ്ഞ മാർച്ചിലാണ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

Advertisment

publive-image

കേളിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് കേളി മെമ്പർമാരിൽ നിന്നും സ്വരൂപിക്കുന്ന തുകയാണ് കുടുംബ സഹായമായി കൈമാറുന്നത്. ഏഴാംകുളത്തെ ജനനി പാലിയേറ്റിവ് സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവാണ് കുടുംബസഹായം കൈമാറിയത്.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ.പി.ഹുസൈൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷമീം അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി മുൻ സെക്രട്ടറി മാജിദ ഷാജഹാൻ, കേളിയുടെ റോദ ഏരിയ മുൻ പ്രസിഡന്റ് ഷാജഹാൻ പാടം, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കമലാസനൻ, ലോക്കൽ കമ്മിറ്റിയിലേയും ബ്രാഞ്ചിലേയും അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജ്യോതിപ്രകാശിന്റെ ഭാര്യയും മകനുമാണ് കുടുംബസഹായം ഏറ്റുവാങ്ങിയത്.

jothiprakash family healp
Advertisment