ജോയ് മാത്യുവിന്‍റെ അമ്മ എസ്തര്‍ മാത്യു അന്തരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, November 16, 2019

കോഴിക്കോട് : നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ അമ്മ പട്ടാമ്ബി പനക്കല്‍എസ്തര്‍ (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍പി.വി.മാത്യുവിന്റെ ഭാര്യയാണ്. സിവില്‍ സ്റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍.പി.സ്‌കൂള്‍ മുന്‍ അധ്യാപികയാണ്.

മറ്റുമക്കള്‍: എമി മാത്യു (റിട്ട.പ്രൊഫസര്‍, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു (ലൈബ്രേറിയന്‍ എന്‍.ഐ.ടി), ജോണ്‍സ് മാത്യു (ചിത്രകാരന്‍, ശില്പി), കുര്യന്‍സ് മാത്യു (ബിസിനസ്).

മരുമക്കള്‍: പാപ്പുട്ടി (റിട്ട. പ്രൊഫസര്‍ ഗവ. മടപ്പള്ളി കോളേജ്), സരിത തോമസ്, ഡോ.വി.വി.അലക്‌സാണ്ടര്‍, ഓമന സാമുവല്‍.

സഹോദരങ്ങള്‍: പി.എം. ചെറിയാന്‍, പരേതരായ സൂസന്ന, കുഞ്ഞാമ്മ, കുര്യന്‍, ചിന്നമ്മ.ശവസംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍.

×