****ന്റെ മോന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോള്‍ കണ്ടു; അധിക്ഷേപ കമന്റിന് ജോയ് മാത്യുവിന്റെ വായടപ്പിക്കുന്ന മറുപടി

author-image
Charlie
Updated On
New Update

publive-image

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതിനെക്കുറിച്ച് ജോയ് മാത്യു ഒരു ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഇതിനു താഴെ ഒരു ഡിവൈഎഫ്‌ഐ നേതാവ് നടത്തിയ കമന്റ് ആണ് പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisment

ഒരു പട്ടിയുടെ ചിത്രം ആയിരുന്നു ജോയ് മാത്യു പോസ്റ്റ് ചെയ്തത്. ”ഇത്തവണ മാവേലി വരില്ല” എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ ആയി ജോയ് മാത്യു നല്‍കിയത്. ഇതിന് താഴെ ആയിരുന്നു ഡിവൈഎഫ്‌ഐ നേതാവ് കമന്റ് ചെയ്തു കൊണ്ട് എത്തിയത്. ”അച്ഛന്‍ വരുമ്പോള്‍ മറക്കാതെ എന്റെ ഓണാശംസകള്‍ പറയണം” എന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് നടത്തിയ കമന്റ്.

ഇതിന് ജോയ് മാത്യു നല്‍കിയ മാസ് മറുപടി ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘****ന്റെ മോന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോള്‍ കണ്ടു” – ഇതാണ് കമന്റിന് ജോയ് മാത്യു നല്‍കിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Advertisment