ജുബൈല്‍ എഫ്.സി ക്ലബ് ഇഫ്‌താർ സംഗമം നടത്തി.

New Update

ദമാം: ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്ബോൾ ക്ലബ് ആയ ജുബൈൽ എഫ്.സി ക്ലബ് ഇഫ്‌താർ സംഗമം നടത്തി. ജുബൈൽ എഫ്.സി യുടെ അനസ് വയനാട് അധ്യക്ഷത വഹിച്ചു, ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് റമദാൻ സന്ദേശം നൽകി.

Advertisment

publive-image

സാഫ്‌ക പ്രതിനിധി ബാപ്പു തേഞ്ഞിപ്പാലം, ടെക്‌നിമേറ്റ് പ്രതിനിധി മുഷീർ, നെസ്റ്റോ മാനേജർ നബീൽ, ഗൾഫ് ഏഷ്യ മാനേജർ കുര്യൻ, ജുബൈൽ എഫ്.സി യുടെ സലാം മഞ്ചേരി, ശംസുദ്ധീൻ എന്നിവർ ആശംസ പ്രഭാഷണം നടത്തി. ജുബൈലിലെ സാമൂഹ്യ പ്രവർത്തകരായ ശാമിൽ ആനിക്കാട്ടിൽ, ബഷീർ കൂളിമാട് എന്നിവർ പങ്കെടുത്തു.
ജുബൈൽ എഫ്.സി അംഗങ്ങളായ ഷാഫി വളാഞ്ചേരി, ഇല്യാസ് മുള്ള്യാകുറുശ്ശി, ബൈജു നിലമ്പൂർ, മുനീബ് മോയിക്കൽ, മുസ്തഫ പാതായ്ക്കര, സുഹൈൽ അങ്ങാടിപ്പുറം, ജംഷീർ കുന്നപ്പള്ളി, ഷജീർ മണ്ണാർക്കാട്, ജാനിഷ് എന്നിവർ നേതൃത്വം നൽകി.

പ്രളയ സമയത്ത് സജീവ ഇടപെടലും മറ്റു ജീകാരുണ്യപ്രവർത്തഞങ്ങളും നടത്തി ശ്രദ്ധേയമായ ക്ലബ്ബിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചു പെരുന്നാളിന്റെ രണ്ടാം ദിനം ഉമ്മുസാഹിക്കിൽ വെച്ച് ഈദ് ഫെസ്റ്റ് 2019 എന്ന പേരിൽ ഇശൽ നിലാവ്, കലാ കായിക മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment