ജുബൈൽ: പരിശുദ്ധ റമളാനിലെ ആയിരം മാസത്തേക്കാൾ സ്രേഷ്ടമായ ലൈലത്തുൽ ഖദ്‌റിന്റെ പുണ്യമായ .. അല്ലാഹുവ്ന്റെ അനുഗ്രഹം കടൽ പോലെ വർഷിക്കുന്ന മുഹൂർത്തത്തിൽ ജുബൈൽ .കെ എം സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഭക്ഷ്യ സാധനങ്ങൾ അസ്മീല്‍ ക്യാമ്പിനു കൈമാറി . ജുബൈലിലെ പ്രവാസി ഇന്ത്യക്കാരുടെ ഏതു പ്രതിസന്ധി യിലും കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി എന്നും ചേർന്ന് നിൽക്കുന്ന ജുബൈൽ കെ. എം സി സി സെൻട്രൽ കമ്മിറ്റി ജോലിയും ശമ്പളവും ഇല്ലാതെയും താമസ രേഖകൾ പോലും പുതുക്കാതെ വളെരെ ദുസ്സഹമായി ജീവിതം മുന്നോട്ടു നീക്കുന്ന 800 ഓളം ഇന്ത്യൻ തൊഴിലാളികൾക്കു ജുബൈൽ കെ.എം സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഭക്ഷ്യ വസ്തുക്കൾ നൽകിയതു മാതൃകയായി.
/sathyam/media/post_attachments/TeNCoYDzTjUwLc60IPLp.jpg)
അബു ഹൈദിരിയ കേന്ദ്രമായിട്ടുള്ള ക്യാമ്പിലെ തൊഴിലാളികൾക്കാണ് ഈ സഹായം ആശ്വാസമായത്. പ്രസിഡന്റ് ഫാസ് മുഹമ്മദലിയുടെ നിർദേശ പ്രകാരം ആക്ടിങ് പ്രസിഡന്റ് ഷെരീഫ് ആലുവ, ചെയർമാൻ യു എ റഹിം ,ജന.സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാൽ, ട്രെഷറർ എ കെ എം നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിരമായി സഹായം എത്തിച്ചു നല്കാൻ മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. ക്യാമ്പ് ഇൻചാർജ് മീരാൻ സാഹിബിനു ആക്ടിങ് പ്രസിഡന്റ് ഷെരീഫ് ആലുവ ഭക്ഷണ സാധനങ്ങൾ കൈമാറി.ഹസ്സൻകോയ ചാലിയം, അമീൻ അസ്ഹർ അരീക്കോട്, ഹമീദ് പയ്യോളി, മുഹമ്മദ് കുട്ടി മാവൂർ, അനസ് വയനാട്,കുട്ടി എടപ്പാൾ,ജമാൽ കൊയപ്പള്ളിൽ,നൗഷാദ് കെ.എസ്പുരം എന്നിവര്‍ നേതൃത്വം നല്‍കി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us