സഞ്ജീവ് ഭട്ടിനെതിരെ നടക്കുന്ന ഭരണകൂട ഭീകരതക്കും നീതി നിഷേധത്തിനുമെതിരെ പ്രതികരിക്കുക: കെ.എം.സി.സി ജുബൈൽ ടൊയോട്ട ഏരിയ കമ്മിറ്റി.

New Update

ജുബൈൽ : ഗുജറാത്തിൽ നിന്നുള്ള ഐ.പി.എസ് ഓഫീസർ സഞ്ജീ വ് ഭട്ടിനെതിരെ നടക്കുന്ന ഭരണകൂട ഭീകരതയെയും നീതി നിഷേധ ത്തെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നായി അണി ചേര്‍ന്നു ചെറുത്തു തോല്പിക്കണമെന്നു ജുബൈൽ ടൊയോട്ട ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്തു.

Advertisment

publive-image

ലോകത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാ യ ഇന്ത്യയിൽ രാജ്യത്തെ സാധാരണ പൗരന്മാരുടെയും നിയമ പാല കരുടേയും വരെ വാക്കുകൾക്ക് കൈയാമം വെക്കുകയാണ് കാലി ക ഭരണ സംവിധാനം.

ഫാസിസ്റ്റു കരാള സംവിധാനങ്ങൾ നമ്മുടെ ചെറു വിരൽ മുതൽ തല മുടി നാരുകളിൽ വരെ അടിമപ്പെടുത്താൻ നോക്കുന്നത് കണ്ടി ട്ടും നാം കാണാതെ നടിക്കുന്നു,കടുത്ത നീതി നിഷേധത്തിന്റെ നേർ ചിത്രമാണ സഞ്ജീവ് ഭട്ടിനെതിരെ നടക്കുന്ന ഈ ഭരണകൂട ഭീകരത യെന്ന് , ജസ്റ്റിസ് ഫോർ സഞ്ജീവ് ബട്ട് എന്ന വിഷയത്തിൽ ഊന്നി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ 'അംബ്രല്ല മാർ ച്ചിന്' ജുബൈൽ ടൊയോട്ട ഏരിയ കമ്മിറ്റി അവതരിപ്പിച്ച ഐക്യ ദാർഢ്യ പ്രമേയത്തിൽ ആവിശ്യപ്പെട്ടു.

publive-image

ജുബൈൽ ഇസ്‌ലാമിക് സെന്റർ ഓഡിറ്റോറിയായതിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എം.സി.സി ടൊയോട്ട ഏരിയ കമ്മിറ്റി പ്രസി ഡന്റ് മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷനായിരുന്നു. സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി യു.എ റഹീം ചടങ്ങ് ഉൽഘാടനം ചെയ്തു.

തുടർന്ന് നടന്ന 'പ്രവാസ ജീവിതത്തിലെ സാമ്പത്തിക ആസൂത്രണം' എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷൻ സ്‌പീക്കറും, പേർസ ണൽ കോച്ചുമായ അൻസാർ മുഹമ്മദ് അരീക്കോട് നയിച്ച 'മോട്ടി വേഷൻ ക്ലാസ്' നടന്നു ,ഒരു പ്രവാസി തന്റെ ദൈന ദിന ജീവിത ത്തിൽ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെ കുറിച്ചും, പണം എങ്ങിനെ കൈകാര്യം ചെയ്യാം,സമ്പാദ്യം എങ്ങിനെ ഉണ്ടാക്കാം,

പണം ചോരുന്ന വഴികൾ,എന്ത് കൊണ്ട് നിക്ഷേപം, സാമ്പത്തിക സുരക്ഷിതത്വം,സാമ്പത്തിക അച്ചടക്കം,ടെൻഷൻ ഒഴിവാക്കി എങ്ങി നെ ജീവിക്കാം എന്നീ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സദസ്സിന് ഉദാഹരണ സഹിതം വിശദീകരിച്ചു കൊടുത്തത് എല്ലാവര്ക്കും പുതിയ അനുഭവമായി.

ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി,വൈസ് പ്രസിഡന്റ് ജാഫർ തേഞ്ഞിപ്പലം എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.സെൻട്രൽ കമ്മിറ്റി ട്രഷ റർ നൗഷാദ് തിരുവനന്തപുരം മറ്റു ഭാരവാഹികളായ സൈതലവി പരപ്പനങ്ങാടി,ജമാൽ കോയപ്പള്ളി,അനസ് വയനാട്, സുബൈർ ചാലിശ്ശേരി, ഇബ്രാഹിം കുട്ടി താനൂർ,നൗഷാദ് കെ.എസ് പുരം, മനാഫ്,റാഫി ഹുദവി,സലാം മാലോറം എന്നിവർ് സന്നിഹിതരാ യിരുന്നു.

അബ്ദുൽ സലാം മഞ്ചേരി, ഫാസി കണ്ണൂർ, ഫിറോസ് വേങ്ങാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഷ്‌റഫ് താനൂർ ഖിറാഅത് അവതരിപ്പിച്ചു,ടൊയോട്ട ഏരിയ കമ്മിറ്റി ഓർഗനൈ സിങ് സെക്രട്ടറി ഫസീഹ് കൽപകഞ്ചേരി 'ജസ്റ്റിസ് ഫോർ സഞ്ജീവ് ബട്ട്' എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു.

ടൊയോട്ട ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഫിറോസ് തിരൂർ സ്വാഗതവും,ട്രഷറർ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Advertisment