ജുബൈൽ ഒഐസിസി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു .

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, November 19, 2019

ജുബൈൽ : ജുബൈൽ ഒഐസിസി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം – 2019, വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബർ 14 വ്യാഴാഴ്ച വൈകുന്നേരം ലുലു മാളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ജുബൈലിലെ കുട്ടികളുടെയും രക്ഷിതാ ക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഒഐസിസി കുടുംബ വേദി പ്രസിഡന്റ് സലിം വെളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ലിബി ജെയിംസ് സ്വാഗതം പറഞ്ഞു .

വിവിധ പ്രായത്തിൽ ഉള്ള കുട്ടികൾകായി ചിത്രരചന, കളറിംഗ്, പെൻസിൽ സ്കെച്ച്, ഫാൻസി ഡ്രസ്സ് ,ഷോപ്പ് ആൻഡ് വിൻ തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വളരെ ആവേശവും പുതുമയും നിറഞ്ഞ ഷോപ്പ് ആൻഡ് വിൻ മത്സരത്തിൽ സയ്ദ് ഫവാസ് & സഈദ് ഇംതിയാസ് എന്നിവർ ഒന്നാം സ്ഥാനവും അരമന പട്ടേൽ & തീർത്ഥ ദേശായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .പ്രച്ഛന്ന വേഷ മത്സരത്തിൽ യഥാ ക്രമം മുറാദ് മുക്താർ , കരീമുദ്ധീൻ ,ഇഫാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി .

വിജയികളായവർക്ക് ശ്രീ .അകബർ (ജുബൈൽ ലുലു മാനേജർ ), അൻസാർ,ഷഹനാസ് (മലബാർ ഗോൾഡ് പ്രതിനിധി ), ശിഹാബ് കായംകുളം ,സലിം വെളിയത്തു (കുടുംബ വേദി പ്രസിഡന്റ്), അനിൽകുമാർ (കുടുംബവേദി ഉപദേശകസമിതി അംഗം), അരുൺ കല്ലറ, ഉസ്മാൻ കുന്നംകുളം , നൂഹ് പാപ്പിനിശ്ശേരി തുടങ്ങിയവർ സമ്മാനദാനം നടത്തി .
ഇന്ത്യൻ സ്കൂളിലെ അധ്യാപികമാരായ ശാന്തി രേഖ , സോഫിയ, സൈറ ഉമ്മൻ, സനൽ കുമാർ, സജ്‌ന സലിം എന്നിവർ വിധികർത്താക്കളായി . റിയാസ് , ബൈജു അഞ്ചൽ , അൻഷാദ് , അനിൽകുമാർ ഷാജിദ് കാക്കൂർ , നജീബ് നസീർ,ശിഹാബ് കായംകുളം , ജെയിംസ് , അജ്മൽ സാബു , അജ്മൽ താഹാ, നജീബ് വക്കം ,വിൽ‌സൺ തടത്തിൽ , നസീർ തുണ്ടിൽ, കൃഷ്ണകുമാർ എന്നിവരും വനിതാ നേതാക്കളായ ലിബി ജെയിംസ് , ആശ ബൈജു , നിഷ അനിൽ , റിനി സലിം, നജുമുന്നീസ റിയാസ് ,പ്രിയ അരുൺ ,ശ്രീകല കൃഷ്ണകുമാർ എന്നിവരും പരിപാടികൾ നിയന്ത്രിച്ചു .

×