Advertisment

രഞ്ജന്‍ ഗോഗോയി ജുഡീഷ്യറിക്ക് കളങ്കം ചാര്‍ത്തിയ ന്യായാധിപന്‍ (ലേഖനം)

author-image
admin
New Update

രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, യഥാര്‍ത്ഥത്തില്‍ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നോ എന്നതാണ് ഇപ്പോഴ ത്തെ സംസാര വിഷയം. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എടുത്ത രാഷ്ട്രീയ വഴിമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

Advertisment

publive-image

'കോടതിയലക്ഷ്യം' എന്നാല്‍ ഗൗരവമേറിയ കുറ്റമാണ്. കോടതിയുടെ ഉത്തരവ് പാലിക്കാതിരി ക്കുകയോ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നത് 'കോടതിയലക്ഷ്യം' എന്ന ഗുരുതരമായ കുറ്റത്തില്‍ പെടുന്നു. പിഴയോ ജയില്‍ ശിക്ഷയോ അതുമല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ലഭിക്കാവുന്ന കുറ്റം ! എന്നാല്‍, ജനാധിപത്യത്തിന്റെ മൂന്നാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡീഷ്യറി തന്നെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാലോ?

കോടതിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്പിച്ചാലോ? അതുമല്ലെങ്കില്‍ കോടതിയെ അപകീര്‍ത്തി പ്പെടുത്തിയാലോ? ആര് ആരെ ശിക്ഷിക്കും? ആരില്‍ നിന്ന് പിഴയീടാക്കും? ആരെ ജയിലിലേക്ക യക്കും? ആര് വിധി പറയും? നീതി പീഠത്തിലിരുന്ന് കോടതിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന ന്യായാധിപന്മാര്‍ക്ക് എന്താണ് ശിക്ഷ? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായാണ് ഇന്ന് രാജ്യസഭയില്‍ എം.പി.യായി സത്യപ്രതിജ്ഞ ചെയ്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി മോദി സര്‍ക്കാരിന്റെ നോമിനിയായി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ അനാരോഗ്യകരമായ രംഗം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ജനത നേരിടാന്‍ നിര്‍ബന്ധിതരാകുകയാണ്. എന്തുകൊണ്ടാണ് ഇതിനിത്ര പ്രാധാന്യം? രഞ്ജന്‍ ഗോഗോയി വെറുമൊരു ജഡ്ജി ആയിരുന്നില്ല എന്നുള്ളതുതന്നെയാണ് അതിന്റെ കാരണം. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ നീതിപീഠത്തിലിരുന്ന് അദ്ദേഹം കൈകാര്യം ചെയ്ത കേസുകളുടെ പിന്നാമ്പുറ കഥകള്‍ അറിയുമ്പോഴാണ് ഈ രാജ്യസഭാംഗത്വം ഒരു 'ഫ്രീ എന്‍ട്രി' അല്ല എന്നു മനസ്സിലാകുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഏതെല്ലാം കേസുകള്‍ ഏതെല്ലാം ബെഞ്ചുകളിലേക്ക് വിടണം എന്ന അന്തിമ തീരുമാനമെടുത്തിരുന്നത് ഗോഗോയി ആയിരുന്നു. പ്രത്യേകിച്ച് മോദി സര്‍ക്കാര്‍ എതിര്‍ കക്ഷികളായ സുപ്രധാനമായ നിരവധി കേസുകള്‍ ! ഇപ്പോള്‍ എം.പി.യെന്ന നിലയില്‍ അദ്ദേഹത്തിന് കൊടുത്ത ആ സ്ഥാനം ശക്തനായ ഒരു വ്യവഹാരിയും ന്യായാധിപനും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിനെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും തമ്മിലുള്ള ബന്ധവും, അദ്ദേഹ ത്തിന് ലഭിച്ച എം.പി. സ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന് ന്യായീകരിക്കാനും ചില 'വ്യാജ' വക്താ ക്കളും 'തല്പര കക്ഷികളും' വിശദീകരണങ്ങളുമായി രംഗത്തു വന്നത് അപഹാസ്യ മായിട്ടാണ് തോന്നുന്നത്. രാജ്യസഭാ എംപിയായി മാറിയ ആദ്യത്തെ ജഡ്ജിയല്ല രഞ്ജന്‍ ഗോ ഗോയ് എന്നും, ഇതിനു മുന്‍പും ജഡ്ജിമാര്‍ എം.പി.യായി വന്നിട്ടുണ്ടെന്നും, കോണ്‍ഗ്രസ് ഭരണകാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബഹറുല്‍ ഇസ്ലാമും, രംഗനാഥ് മിശ്രയുമാണെ ന്നൊക്കെ അവര്‍ ഉയര്‍ത്തി ക്കാണിക്കുന്നുണ്ട്. എന്നാല്‍, അവരുടെ രാജ്യസഭാ പ്രവേശനത്തിന്റെ സാഹചര്യങ്ങള്‍ ഗോഗോ യിയുടെ കേസുമായി താരതമ്യപ്പെടുത്താനാകില്ല.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കേണ്ടതല്ല രാജ്യത്തെ കോടതികള്‍, പ്രത്യേകിച്ച് പരമോന്നത കോടതി. ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നയങ്ങ ള്‍ക്ക് ചൂട്ടുപിടിക്കുകയല്ല ജുഡീഷ്യറിയുടെ ധര്‍മ്മം. ഉദാഹരണത്തിന്, പൗരത്വ നിയമ ഭേദഗതി നിയമ (സിഎഎ)വുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ കാര്യത്തില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായ സമീപനമാണ് ഇങ്ങനെയൊരു സന്ദേഹത്തിന് കാരണം. സിഎഎ ക്കെതിരെ വിവിധ സംഘടനകളും പാര്‍ട്ടികളും സമര്‍പ്പിച്ച അറുപതോളം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. എന്നാല്‍, അവ പരിഗണനക്കെടുക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയാതെ ഒന്നും പറയാനോ തീരുമാനമെടുക്കാനോ ആകില്ലെന്നും വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രത്തിനു നോട്ടീസയക്കാമെന്നും പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കുകയാണ് ജഡ്ജിമാര്‍.

മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്തെ ചോദ്യം ചെയ്യുന്നവരോട് ബഹ റുല്‍ ഇസ്ലാമിന്റേയും രംഗനാഥ് മിശ്രയേയുമാണ് ഭരണപക്ഷത്തുള്ള വിമര്‍ശകര്‍ ഉയര്‍ത്തി ക്കാണിക്കുന്നത്. കാരണം അവര്‍ രണ്ടു പേരും കോണ്‍ഗ്രസ് ഭരണകാലത്തുണ്ടായിരുന്നവരായി രുന്നു.

ബാങ്ക് തട്ടിപ്പ് നടത്തിയൊരോപിച്ച് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെ ടുവിച്ചതിന് 1983 ല്‍ ഇന്ദിരാഗാന്ധി ബഹാറുല്‍ ഇസ്ലാമിന് നല്‍കിയ പാരിതോഷികമാണ് രാജ്യ സഭാംഗത്വം. ബഹാറുല്‍ ഇസ്ലാമിന്റെ രാജ്യസഭാ പ്രവേശനം ചൂണ്ടിക്കാണിച്ച് ബിജെപി സര്‍ക്കാ രിനേയും ഗോഗോയിയേയും ന്യായീകരിക്കുന്നവര്‍ ഗോഗോയിക്ക് ഏത് വിധിന്യായത്തിന്റെ പ്രതിഫലമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പറയണം.

അടുത്തതായി രംഗനാഥ് മിശ്രയിലേക്ക് വരാം. ബഹറുല്‍ ഇസ്ലാമിനെപ്പോലെ മിശ്രയും ജുഡീഷ്യ റിക്ക് അപമാനം വരുത്തിവെച്ച ന്യായാധിപനായിരുന്നു. കേന്ദ്ര അന്വേഷണ കമ്മീഷന്റെ തലവന്‍ എന്ന നിലയില്‍, 1984 നവംബറില്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്തതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് മറച്ചുവെക്കാന്‍ അദ്ദേഹം രാജീവ് ഗാന്ധി സര്‍ക്കാരിനെ സഹായിച്ചു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ആദ്യം ചീഫ് ജസ്റ്റിസ് പദവി നല്‍കിയത്. 1992 ല്‍ വിരമിച്ച അദ്ദേഹത്തെ പുതുതായി രൂപീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു. സുപ്രീം കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്കായി ഒരു തസ്തിക അന്ന് പുതുതായി സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍.

ഇന്ദിരാഗാന്ധിയുടെ കുറ്റങ്ങള്‍ മറച്ചു വെച്ച് കോണ്‍ഗ്രസിനെ സഹായിച്ച രംഗനാഥ് മിശ്രയെ പ്പോലെ, ഇപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച രഞ്ജന്‍ ഗോഗോയ് മോദിയുടെ എന്ത് കുറ്റങ്ങള്‍ മറച്ചുവെച്ചിട്ടാണ് ഈ രാജ്യസഭാംഗത്വം നേടിയെടുത്തതെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

എന്തുതന്നെയായാലും, മറ്റൊരു കാര്യവും കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. 1998 ല്‍ മിശ്രയുടെ രാജ്യസഭാ പ്രവേശനം കോണ്‍ഗ്രസ് സര്‍ക്കാരല്ല നല്‍കിയത്. അടല്‍ ബിഹാരി വാജ്പേ യിയായിരുന്നു അക്കാലത്ത് പ്രധാനമന്ത്രി. എന്നാല്‍, സോണിയ ഗാന്ധിയുടെ കീഴിലുള്ള പ്രതിപക്ഷ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നോമിനിയെന്ന നിലയിലാണ് അദ്ദേഹത്തിന് ആ സ്ഥാനം ലഭിച്ചത്. തീര്‍ച്ച യായും, അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശം മുന്‍ ജഡ്ജിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധത്തിന്‍റെ തെളിവായിരുന്നു. പക്ഷേ അത് ജുഡീഷ്യറിയും എക്സി ക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനത്തിന്റെ ലംഘനത്തെ പ്രതിനിധീകരിക്കുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയായി ഗോഗോയ് രാജ്യസഭയിലേക്ക് പോകുന്നതില്‍ അലോസര പ്പെടുത്തുന്ന പ്രധാന ഘടകം, നാല് മാസം മുമ്പ് വരെ, സര്‍ക്കാരിന് ധാരാളം രാഷ്ട്രീയ പങ്കാളിത്ത മുള്ള കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു എന്നുള്ളതാണ്.

അതേ ഗവണ്മെന്റിന്റെ നാമനിര്‍ദ്ദേശം, ഈ കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവ ത്തെക്കുറിച്ചും ഒരു ജഡ്ജിയെന്ന നിലയില്‍ നിഷ്പക്ഷതയെക്കുറിച്ചും എന്താണ് പറയുന്നത്? ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എ.പി. ഷാ പറയുന്നത് ഈ നാമനി ര്‍ദ്ദേശം മൊത്തത്തില്‍ ജുഡീഷ്യറിക്ക് നാണക്കേടുണ്ടാക്കുന്നതും തെറ്റായ സന്ദേശം നല്‍കുകയാ ണെന്നുമാണ്. 'എക്സിക്യൂട്ടീവിന് അനുകൂലമായ വിധിന്യായങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കത് പ്രതികൂലമായി ഭവി ക്കും, അല്ലെങ്കില്‍ നിങ്ങളെ സ്ഥലം മാറ്റും, അതുമല്ലെങ്കില്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ പ്രശ്നം ചൂണ്ടിക്കാണിച്ച ആദ്യത്തെ വ്യക്തിയല്ല ജസ്റ്റിസ് ഷാ. അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി 2013-ലും ഇതേ കാര്യം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ വിരമിച്ചാല്‍ അവര്‍ക്ക് രാജ്യസഭയില്‍ സീറ്റ് കൊടുക്കാതെ റിട്ടയര്‍മെന്റ് ആനുകൂല്യ ങ്ങള്‍ കൊടുത്ത് വീട്ടിലിരുത്തണം, അല്ലാതെ രാജ്യസഭയില്‍ സീറ്റ് കൊടുക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കുകയല്ല വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കൂടാതെ, 1958 ല്‍ ആദ്യത്തെ നിയമ കമ്മീഷന്‍ ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, രാഷ്ട്രീയക്കാരനും ന്യായാധിപനുമായുള്ള അവിശുദ്ധ ബന്ധം ചോദ്യം ചെയ്യപ്പെടാതിരുന്നതുകൊണ്ട് അതിനെക്കുറിച്ച് ഒന്നും ചെയ്യാന്‍ ആരും മെനക്കെട്ടുമില്ല.

അടുത്തിടെ നടന്ന ഡല്‍ഹി വംശീയ കലാപത്തെത്തുടര്‍ന്ന് കോടതിയില്‍ വാദം കേട്ടതിന് ശേഷം ജസ്റ്റിസ് എസ്. മുരളീധര്‍ കേന്ദ്ര സര്‍ക്കാരിനേയും ഡല്‍ഹി പോലീസിനേയും രൂക്ഷമായി വിമര്‍ ശിച്ചിരുന്നു. പിറ്റേ ദിവസം അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു..! 2012 ല്‍ അമിത് ഷായെ ജയിലിലടച്ച ജസ്റ്റിസ് അഖില്‍ കുരേഷിയെ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റി സായി സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, മാസങ്ങ ളോളം കാലതാമസം വരുത്തുകയും പിന്നീട് സര്‍ക്കാര്‍ അദ്ദേഹത്തെ ത്രിപുരയിലെ ഒരു ചെറിയ കോടതിയില്‍ നിയമിക്കുകയും ചെയ്തു.

ഇനി ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിയുടെ കേസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍, അദ്ദേഹം കൈകാ ര്യം ചെയ്ത മൂന്ന് തരത്തിലുള്ള, രാഷ്ട്രീയമായി സെന്‍സിറ്റീവുള്ള കേസുകളാണ് ലഭിക്കുക. ആദ്യ ത്തേത് അദ്ദേഹം അദ്ധ്യക്ഷത വഹിച്ച മോദി സര്‍ക്കാരിന് അനുകൂലമായി വിധിച്ച റാഫേല്‍ അഴിമതി കേസും അയോദ്ധ്യ കേസും.

ഫ്രാന്‍സുമായി ഇന്ത്യ നടത്തിയ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോ പിച്ചുകൊണ്ട് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി വേണ്ടവിധം പരിഗണിക്കാതെ 'അതി ന്റെ ആവശ്യമില്ല' എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജികളില്‍ കഴമ്പി ല്ലെന്ന് കാണിച്ച് തള്ളിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയും തുടര്‍ന്നുള്ള രാഷ്ട്രപതി ഉത്തരവുകളും പരിശോധിക്കാന്‍ ഭരണഘടനാ ബെഞ്ചിന് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വ ത്തിലുള്ള ബെഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവര്‍ വാദം കേള്‍ക്കുകയും കേന്ദ്രത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന കൂട്ട അറസ്റ്റു കള്‍, ഇന്റര്‍നെറ്റ് ഉപരോധം എന്നുവേണ്ട കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നിയമലംഘനങ്ങള്‍ക്കും 'ക്ലീന്‍ ചിറ്റ്' നല്‍കിയ ന്യായാധിപനാണ് രഞ്ജന്‍ ഗോഗോയ്.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ഒരു രാത്രിയില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ആദ്യം ചോദ്യം ചെയ്ത ജഡ്ജിയാണ് രഞ്ജന്‍ ഗോഗോയ്. പക്ഷെ, നേരത്തെ റാഫേല്‍ കേസില്‍ അലോക് വര്‍മ അന്വേഷണമാരംഭിച്ചിരുന്നതായും അത് കേന്ദ്രസ ര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും അറിയാവുന്നതുകൊണ്ട് പിന്നീട് തന്ത്രപൂര്‍‌വ്വം അദ്ദേഹം കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഒക്ടോബര്‍ 23ന് രാത്രി 1 മണിക്കാണ് അലോക് വര്‍മയെ സെലക്ഷന്‍ കമ്മിറ്റിയോട് പോലും ആലോചിക്കാതെ നരേന്ദ്ര മോദി സ്ഥാനഭ്രഷ്ട നാക്കിയത്.

വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ച് വരികയാണെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന് കനത്ത ആഘാത മാവും ഉണ്ടാക്കുകയെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്, അതും വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ. എന്നാല്‍, ഗവണ്‍ മെന്‍റിന് അനുകൂലമായി വിധിയെഴുതാന്‍ ഗോഗോയ് ഒരു അവസരമൊരുക്കി. അതിനാല്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടറായി പുനഃസ്ഥാപിച്ചുവെങ്കിലും പിന്നീട് വാദം കേട്ടത് ഗോഗോയ് നിര്‍ദ്ദേശിച്ച ബെഞ്ചായിരുന്നു. അത് ഗോഗോയിയുടെ ഒരു തന്ത്രമായിരുന്നു. കാരണം, ആ കേസ് തള്ളിപ്പോകാന്‍ അവസരമൊരുക്കുകയായിരുന്നു ഗോഗോയ്.

2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്കും ഉപാധികളില്ലാതെ ശബരിമലയില്‍ പ്രവേശന മാകാം എന്ന് വിധിച്ചത്. ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെ ടെ 65 പരാതികള്‍ സുപ്രീം കോടതിയില്‍ എത്തി. ആ പുനഃപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് കല്പിച്ചത് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍‌ഗാമിയായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വി ല്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ്. ഇവരില്‍ ജസ്റ്റിസ് ഇന്ദു മല്‍‌ഹോത്ര മാത്രമേ വിയോചനക്കുറിപ്പ് എഴുതിയുള്ളൂ. ജസ്റ്റിസ് രഞ്ജന്‍ ഗോ ഗോയ് മോദി സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നതിന് വ്യക്തമായ തെളിവാണ് ശബരിമല വിധി.

ഈ കേസുകളിലെല്ലാം ഗോഗോയിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാലും, ഒരുപക്ഷേ ഈ വിധിന്യായങ്ങള്‍ ശരിക്കും അദ്ദേഹത്തിന്റെ മികച്ച പ്രകടനമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയറില്‍ അപകടകരമായ ന്യൂ നത നിലനില്‍ക്കുന്നുണ്ട്. അപകീര്‍ത്തി സമ്പാദിച്ചതു മാത്രമല്ല ഇപ്പോള്‍ പാര്‍ലമെന്‍റിന്റെ മേല്‍ ഒരു കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഒരു വനിതാ ജൂനി യര്‍ കോടതി സഹായി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒട്ടും ചേര്‍ന്നതല്ല.

യഥാര്‍ത്ഥത്തില്‍ ആ പീഡന ആരോപണത്തിന്റെ കൃത്യതയെക്കുറിച്ച് സംശയത്തിന്റെ ആനു കൂല്യം ഇപ്പോള്‍ നല്‍കിയാലും, തന്റെ പേര് മായ്ക്കാമെന്നു കരുതി അദ്ദേഹം ചെയ്ത പ്രവൃ ത്തികള്‍ ഒരു ന്യായാധിപന് നിരക്കാത്തതായിരുന്നു.

ഒന്നാമതായി, സ്ത്രീയെയും ഭര്‍ത്താവിനെയും സഹോദരങ്ങളെയും ക്രൂരമായ കുടിപ്പകയ്ക്ക് വിധേയരാക്കിയതും, ജോലിയില്‍ നിന്ന് പുറത്താക്കിയതും, ചെയ്യാത്ത കുറ്റത്തിന് അവരുടെ പേരില്‍ കുറ്റം ചാര്‍ത്തുകയും ഒക്കെ പരമോന്നത കോടതിയെ അപമാനിക്കലായിരുന്നു. ശക്തമായ പിന്തുണയില്ലാതെ ഗോഗോയ്ക്ക് അത് ചെയ്യാന്‍ കഴിയുകയില്ലായിരുന്നു.

രണ്ടാമതായി, സ്ത്രീയുടെ ലൈംഗിക പീഡന ആരോപണത്തിനൊപ്പം ഈ കുടിപ്പക പൊതു ശ്രദ്ധ യാകര്‍ഷിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷ നേടാന്‍ ഗോഗോയ് ചെയ്തത് ജുഡീഷ്യല്‍ സം‌രക്ഷണം ഉറപ്പാക്കലായിരുന്നു. അതിനായി സ്വന്തം കേസ് കേള്‍ക്കാന്‍ വിളിച്ചു ചേര്‍ത്ത സുപ്രീം കോടതി യുടെ പ്രത്യേക സിറ്റിംഗില്‍ അദ്ദേഹം തന്നെ അദ്ധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ അനുചിതത്വത്തെ തന്നെ അതിശയിപ്പിക്കുന്ന ഒരു പ്രവൃത്തിയായിരുന്നു അത്. അദ്ദേഹം 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യ ത്തെ സ്പര്‍ശിക്കുന്ന വലിയൊരു വിഷയമാക്കി അവതരിപ്പിച്ച് യുവതിയെ അപമാനിക്കുക യായിരുന്നു. അദ്ദേഹത്തിനെതിരെ പരാതിപ്പെട്ടത് വലിയ 'ഗൂഢാലോചന'യാണെന്നുവരെ അവകാശപ്പെടുകയും ചെയ്തു.

ഗോഗോയിക്കെതിരായ സ്ത്രീയുടെ ആരോപണങ്ങള്‍ 'അടിസ്ഥാനരഹിതമാണ്' എന്നും ഒരു ആഭ്യ ന്തര അന്വേഷണം വേണമെന്നും പ്രഖ്യാപിച്ചെങ്കിലും, അടിസ്ഥാനരഹിതമല്ല എന്ന സത്യം അവര്‍ ക്കും ഭര്‍ത്താവിനുമെതിരെ കെട്ടിച്ചമച്ച മോഷണക്കേസ് പിന്‍‌വലിപ്പിച്ചതോടെ സ്ഥിരീകരിക്ക പ്പെട്ടു. ഗോഗോയിക്കെതിരെയുള്ള കേസ് പിന്‍‌വലിപ്പിക്കാന്‍ മോഷണക്കുറ്റം ആരോപിച്ചതോ ടെ ഗത്യന്തരമില്ലാതെ യുവതി കേസ് പിന്‍‌വലിക്കുകയായിരുന്നു. അല്ലെങ്കില്‍ അവരുടെ ജീവിതം തന്നെ തകര്‍ന്ന് തരിപ്പണമാവുമായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ അവര്‍ക്കും ഭര്‍ത്താവിനും ജോലി തിരികെ കിട്ടി. ഗോഗോയിയാകട്ടേ അന്നത്തെ 'ഗൂഢാലോചന'യെക്കുറിച്ച് പിന്നീട് ശബ്ദിച്ചതേ ഇല്ല. ആരായിരുന്നു ആ ഗൂഢാലോചനയുടെ പിറകില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടു പിടിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു.

സുതാര്യതയെ വിലമതിക്കുന്ന ഏതൊരു രാഷ്ട്രീയത്തിലും, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു നീതിന്യായ വ്യവസ്ഥയിലും, യുവതിയുടെ ആരോപണങ്ങള്‍ ഗൗരവമായി കാണുമായി രുന്നു. ഗോഗോയിക്കെതിരായ കേസ് നിഷ്പക്ഷമായി പുനഃപരിശോധിക്കപ്പെടാനും വിരമിക്ക ലിനു ശേഷം ലഭിക്കാവുന്ന സ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളെ തകര്‍ക്കാന്‍ ഇടയാക്കുമെന്നതു കൊണ്ടായിരിക്കാം അങ്ങനെയൊരു നീക്കം നടത്താതിരുന്നത്.

മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് അധികാര വിഭജനത്തിനെതിരായ യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത നിയമസഭാംഗമായി ഗോഗോയി ഉയര്‍ന്നു വന്നത് ആക്രമണം എത്രത്തോളം വിജയകരമായിരുന്നു എന്നതിന്റെ സൂചനയാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തി നെതിരെ 2014 ലാണ് മോദി ദ്വിമുഖ ആക്രമണം നടത്തിയത്. “ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ ചുമതല ജഡ്ജിമാര്‍ ഏറ്റെടുത്ത സംഭവങ്ങളുണ്ട് ... എന്നാല്‍ പ്രധാനമന്ത്രി യെയും അമിത് ഷായെയും സന്തോഷിപ്പിച്ച സംഭവമാണ്

കേരള ഗവര്‍ണ്ണറായിരുന്ന പി. സദാശിവത്തിന്റെ നിയമനം. മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്ക ലിനു ശേഷം പ്രധാന തസ്തികകളൊന്നും നല്‍കരുതെന്ന് പ്രതിപക്ഷത്തിരിക്കേ പ്രസംഗിച്ച ബിജെ പിയാണ് പി. സദാശിവത്തെ ഗവര്‍ണ്ണറായി നിയമിച്ചത്. 2013 മുതല്‍ 2014 വരെ പി. സദാശിവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. വിരമിച്ച ശേഷമാണ് അദ്ദേഹത്തെ കേരളത്തിന്റെ 21-ാമത് ഗവര്‍ണറായി 2014 സെപ്റ്റംബറില്‍ നിയമിച്ചത്. മോദി ഗവണ്മെന്റിന്റെ ഈ പ്രത്യുപ കാരം എന്തിന്റെ പേരിലായിരുന്നു? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷായ്‌ക്കെ തിരായ രണ്ടാമത്തെ എഫ്‌ഐആര്‍ അല്ലെങ്കിൽ പോലീസ് പരാതി റദ്ദാക്കിയതിനുള്ള പാരിദോഷികം..!

ബിജെപി അധികാരത്തില്‍ വതിനുശേഷം, മുന്‍ കോണ്‍ഗ്രസ് ഭരണകൂടം നിയോഗിച്ച ഗവര്‍ണര്‍ മാരെ മാറ്റി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിയമിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചുറച്ചു. രാജീവ് ഗാന്ധി ഭരണകാലത്ത് ബോഫോഴ്സ് പ്രതിരോധ ഇടപാടിനെക്കുറിച്ച് വിമര്‍ശനാത്മക പരാമര്‍ ശങ്ങള്‍ നടത്തിയ മുന്‍ കംട്രോളറും ഓഡിറ്റര്‍ ജനറലുമായ ടിഎന്‍ ചതുര്‍വേദിയെ ബിജെപി ഗവര്‍ണറാക്കി. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ഗില്ലിനെ രാജ്യസഭാ അംഗമാക്കി യതും കേന്ദ്രമന്ത്രിയാക്കിയതുമൊക്കെ ഇവിടെ കൂട്ടി വായിക്കണം.

ജുഡീഷ്യറിയിലെ നേരും നെറിവുമില്ലായ്മ ജനാധിപത്യത്തെ എങ്ങനെ അപകടത്തിലാക്കുന്നു വെന്ന മുന്നറിയിപ്പ് നല്‍കാന്‍ സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ 2018 ജനുവരി യില്‍ പത്രസമ്മേളനം നടത്തിയത് ലോകം കണ്ടതാണ്. ലോകത്തെ ഏതൊരു കോടതിയിലും സംഭ വിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ആ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ പ്രവേശനം.

ഇവിടെ 'നിങ്ങള്‍ക്ക് അവരെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവരോടൊപ്പം ചേരുക' എന്ന ആപ്തവാക്യമാണ് അന്വര്‍ത്ഥമാകുന്നത്. ജുഡീഷ്യറിയില്‍ സര്‍ക്കാറിന്റെ കൈയ്യേറ്റങ്ങളെ തകര്‍ ക്കാന്‍ ഗോഗോയി ആഗ്രഹിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും, നിയമത്തെയും ഭരണഘട നയെയും കോടതികളെയും അവഹേളിക്കുന്നവരുടെ ക്യാമ്പില്‍ അദ്ദേഹം മനഃപ്പൂര്‍‌വ്വം ചെന്നു ചേര്‍ന്നു എന്ന് വ്യക്തമാണ്. ഇത് തീര്‍ച്ചയായും 'ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സ്പര്‍ശിക്കുന്ന' വലിയൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിക്ക് അത്തരമൊരു വാഗ്ദാനം ചെയ്യുന്നത് കേവലം ധിക്കാരമല്ല. ജുഡീഷ്യല്‍ അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഭയാനകമായ ഒരു ഉദ്ദേശ്യത്തെ ഇത് സൂചിപ്പിക്കുന്നു, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂ ട്ടീവ് സര്‍വ്വശക്തനായി കാണപ്പെടുന്നു.

അതേസമയം, വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോകുര്‍, എ കെ പട്നാ യിക്, കുര്യന്‍ ജോസഫ്, ജെ ചേലമേശ്വര്‍ എന്നിവര്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ലോകുര്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.... "വിരമി ച്ചു കഴിഞ്ഞാല്‍ ജസ്റ്റിസ് ഗോഗോയിക്ക് എന്ത് ബഹുമാനമായിരിക്കും ലഭിക്കുക എന്നതിനെ ക്കുറിച്ച് ഏറെക്കുറെ ഊഹമുണ്ടായിരുന്നു. അതിനാല്‍, ആ അര്‍ത്ഥത്തില്‍ എം.പി. സ്ഥാനം ആശ്ചര്യകരമല്ല. പക്ഷെ, അതിശയിപ്പിക്കുന്ന കാര്യം അത് ഇത്രയും പെട്ടെന്ന് വന്നു എന്നതാണ്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത എന്നിവ പുനര്‍ നിര്‍വചിക്കുന്നു. അവസാനത്തെ കോട്ടയും വീണുപോയോ? ”

Advertisment