ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോട് വലിയ ബഹുമാനമൊന്നുമില്ലെന്ന് യുവരാജ് 

സ്പോര്‍ട്സ് ഡസ്ക്
Wednesday, April 8, 2020

ടീമിലെ നിലവിലെ ജൂനിയര്‍ താരങ്ങള്‍ക്ക് സീനിയര്‍ താരങ്ങളോട് വലിയ ബഹുമാനമൊന്നുമില്ലെന്നാണ് യുവിയുടെ അഭിപ്രായം.താരങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കെ സീനിയര്‍ താരങ്ങളോട് ബഹുമാനമുള്ളൂ. ഞാനൊന്നും ഇന്ത്യന്‍ ടീമിലെത്തിയ കാലത്ത് ഇങ്ങനെയായിരുന്നില്ല. നമ്മള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ സീനിയര്‍

അത് തിരുത്തുമായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനവും പാര്‍ട്ടി സംസ്‌കാരവും കാരണം സീനിയര്‍ താരങ്ങളോട് ജൂനിയര്‍ താരങ്ങള്‍ക്കുള്ള ബഹുമാനം നേര്‍ത്ത് ഇല്ലാതായിരിക്കുന്നു. ആര്‍ക്കും ആരോടും എന്തു പറയാമെന്നതാണ് സ്ഥിതിയെന്നും യുവരാജ് പറഞ്ഞു.

തങ്ങളുടെ കാലത്ത് ജൂനിയര്‍ താരങ്ങള്‍ ആളുകളോടും മാധ്യമങ്ങളോടുമെല്ലാം എങ്ങനെ പെരുമാറണമെന്ന് നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇന്ന് അതൊന്നുമില്ല. തങ്ങളുടെ കാലത്തായിരുന്നെങ്കില്‍ കെ എല്‍ രാഹുലും ഹര്‍ദ്ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട ചാറ്റ് ഷോ വിവാദം പോലെ ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും യുവി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാം ചോദ്യോത്തരവേളയില്‍ സംസാരിക്കവെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമും പഴയ ഇന്ത്യന്‍ ടീമും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണെന്ന രോഹിത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുവി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

×