New Update
Advertisment
മലയാളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ജ്യോതിക. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി. നവാഗതനായ സൈ ഗൗതം രാജ് രചനയും സംവിധാനവും നിർവഹിച്ച ചത്രമാണ് രാക്ഷസി. ജൂലൈ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തും. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഗീത റാണി എന്ന കഥാപാത്രമായാണ് ജ്യോതിക വേഷമിടുന്നത്.
ഒട്ടേറെ ദുരൂഹതകളുമായി എത്തുന്ന ചിത്രത്തിൽ നാട്ടും പുറത്തെ ഒരു സ്കൂളിലെ പ്രധാന അധ്യാപികയാണ് ഗീത റാണി. അതേസമയം ചിത്രത്തിന് വേണ്ടി ആറു മാസക്കാലം താരം ആയോധന കല അഭ്യസിച്ചിരുന്നു. ചിത്രത്തിൽ ജ്യോതികയ്‌ക്കൊപ്പം പൂർണിമ ഭാഗ്യരാജ്, ഹരീഷ് പേരാടി, സത്യൻ, കവിത ഭാരതി മുത്തുരാമൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.