New Update
/sathyam/media/post_attachments/QMow8MO5EtZ6VpCOewtc.jpg)
രാഷ്ട്രീയ സദാചാരത്തിൻ്റെയും ധാർമ്മികതയുടെയും പേരിലാണ് യുഡിഎഫിൽ നിന്നും ലഭിച്ച രാജ്യസഭ എംപി സ്ഥാനം ജോസ് കെ മാണി രാജി വയ്ക്കുന്നതെങ്കിൽ അതേ രാഷ്ട്രീയ ധാർമ്മികതയും സദാചാരവും കോട്ടയം എംപി തോമസ് ചാഴികാടനും, എംഎൽഎമാരായ ഡോ. എൻ ജയരാജിനും റോഷി അഗസ്റ്റിനും ബാധകമല്ലേ എന്ന് മുൻ മന്ത്രി കെ ബാബു ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
Advertisment
ജോസ് കെ മാണിക്ക് തോന്നിയ രാഷ്ട്രീയ സദാചാരവും ധാർമ്മികതയും എല്ലാവർക്കും ബാധകമാണ്. അതിനാൽ തോമസ് ചാഴികാടനും റോഷിയും ജയരാജും തൽസ്ഥാനങ്ങൾ രാജി വച്ച് ജോസ് കെ മാണിയുടെ മാതൃക പിന്തുടരണം, കെ ബാബു ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us