/sathyam/media/post_attachments/gtHKYdnWLmipNyxh5tGt.jpg)
മലമ്പുഴ: അമ്മയുടെ ഓർമ്മക്ക് നിർധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെഎസ്ഇബി ജീവനക്കാരൻ. മലമ്പുഴ സെക്ഷനിലെ ലൈൻമാൻ കെ.നന്ദകുമാർ ആണ് തൻ്റെ അമ്മ ശകുന്തളയുടെ ഓർമ്മക്ക് 4 നിർധന കുടുംബങ്ങൾക്ക് വെളിച്ചം എത്തിച്ചത്.
കുനുപ്പുള്ളിയിൽ കാർത്ത്യായനി, ആരോമലുണ്ണി, പാർവ്വതി മുരുകൻ, വിളയിൽപ്പൊറ്റ മായാ മുരളി, മലമ്പുഴ ജെയിൽ റോഡിൽ രാമകൃഷണൻ എന്നി കുടുംബങ്ങൾക്കാണ് തൻ്റെ അമ്മയുടെ ഓർമ്മ ദിനത്തിൽ സ്വന്തം ചിലവിൽ വീട് വയറിംഗ് നടത്തി വൈദ്യുതി ഓഫീസിൽ തുക അടച്ച് വൈദ്യുതി എത്തിച്ചത്.
മലമ്പുഴ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ രാധിക മാധവൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നിമിഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എൻഞ്ചിനീയർ കെ.പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ കെ.വി.ബിനോയ്, പി. എൻ.രാജേഷ്, സുനിൽ കുമാർ പി.വി, മുരുകദാസ്, പി എസ് ഉദയഭാനു, മണി കുളങ്ങര എന്നിവർ സംസാരിച്ചു. മുരളി, രാജേഷ്, കൃഷ്ണകുമാർ, ദർശൻ എന്നിവർ നേതൃത്വം നൽകി.