കൊല്ലം: വില്ലേജ്തല ജനകീയ സമിതികള്‍ ശക്തമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. തഴവ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാവരുടെയും ഭൂമിക്ക് രേഖ നല്‍കുന്ന ദൗത്യത്തിലാണ് റവന്യൂ വകുപ്പ്. ഭൂമിക്ക് ഉടമകളാകേണ്ടവരുടെയും അര്‍ഹതപ്പെട്ടവരുടെയും എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു.
പരമാവധി ജനങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുകയെന്ന ദൗത്യം ഏറ്റെടുത്ത് അര്‍ഹരായ മുഴുവന്‍ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്‍. ബീനറാണി, തഹസീല്‍ദാര്‍ ഷിബു പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍,ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.